'കോഹ്ലി വെറുമൊരു കളിക്കാരൻ മാത്രം'; പരമ്പരക്ക് മുേമ്പ വാക്യുദ്ധത്തിന് തുടക്കമിട്ട് പെയ്ൻ
text_fieldsന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ പൂരക്കാഴ്ചകൾക്ക് ശേഷം ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിയുകയാണ്. ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടക്കാൻ പോകുന്ന ബോർഡർ-ഗവാസ്കർ ട്രോഫിക്ക് മുന്നോടിയായി വാക്യുദ്ധങ്ങളും അരങ്ങേറാറുണ്ട്. ഇക്കുറി ആദ്യം വെടിപൊട്ടിച്ചത് ആസ്ട്രേലിയയുടെ ടെസ്റ്റ് ടീം നായകൻ ടിം പെയ്ൻ ആണ്.
ഇന്ത്യൻ ടീം നായകനും നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി വിലയിരുത്തപ്പെടുകയും ചെയ്യുന്ന വിരാട് കോഹ്ലിക്കെതിരെയാണ് പെയ്നിെൻറ കമൻറ്. തനിക്ക് അദ്ദേഹം മറ്റൊരു കളിക്കാരൻ മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്.
'കോഹ്ലിയെക്കുറിച്ച് ഒരുപാട് ചോദ്യങ്ങൾ വരുന്നു. അദ്ദേഹം എനിക്ക് മറ്റൊരു കളിക്കാരൻ മാത്രമാണ്. അത് ഞാൻ കാര്യമാക്കുന്നില്ല. അദ്ദേഹവുമായി എനിക്ക് അധികം ബന്ധെമാന്നുമില്ല. ടോസിടുന്ന വേളയിൽ കാണാറുണ്ട്. എതിരാളിയായി കളിക്കും അത്രമാത്രം. ക്രിക്കറ്റ് ആരാധകൻ എന്ന നിലയിൽ അദ്ദേഹം ബാറ്റു ചെയ്യുന്നത് ആസ്വദിക്കുന്നുണ്ടെങ്കിലും റൺസ് വാരിക്കൂട്ടുന്നത് പക്ഷേ അത്ര ഇഷ്ടമല്ല' പെയ്ൻ എ.ബി.സി സ്പോർടിനോട് പറഞ്ഞു.
ആസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കുന്ന മത്സരങ്ങൾ വാശിയേറിയതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോഹ്ലിയും താനും തമ്മിൽ നടന്ന ചൂടൻ സംഭാഷണങ്ങൾ അരങ്ങേറാറുണ്ട്. തങ്ങൾ നായകൻമാരായതിനാലാണെന്നും വേറെ ഏത് നായകനാണെങ്കിലും അത് തന്നെയാണ് സംഭവിക്കുകയെന്നും പെയ്ൻ പറഞ്ഞു.
അഡ്ലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റിന് ശേഷം കോഹ്ലി നാട്ടിലേക്ക് മടങ്ങും. ഭാര്യ അനുഷ്കയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് താരം അവധിയെടുക്കുന്നത്. ആസ്ട്രേലിയൻ മണ്ണിൽ മികച്ച ട്രാക്റെക്കോഡുള്ള കോഹ്ലിയുടെ അഭാവം പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടിയാകാൻ സാധ്യതയുണ്ട്.
നവംബർ 27 മുതൽ മൂന്ന് മത്സരങ്ങൾ വീതമുള്ള പരിമിത ഓവർ പരമ്പരകൾക്ക് ശേഷമാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര. കഴിഞ്ഞ തവണ കോഹ്ലിക്ക് കീഴിൽ ഇന്ത്യ ആസ്ട്രേലിയൻ മണ്ണിൽ ആദ്യമായി പരമ്പര വിജയിച്ച് ചരിത്രം രചിച്ചിരുന്നു. 2-1നായിരുന്നു അന്ന് കോഹ്ലിപ്പടയുടെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.