"എന്നെ അവർ ക്ഷണിച്ചില്ല, തിരക്കിനിടയിൽ മറന്നുകാണും"; ലോകകപ്പ് ഫൈനൽ കാണാൻ ക്ഷണിച്ചില്ലെന്ന് കപിൽ ദേവ്
text_fieldsഅഹമ്മദാബാദ്: 1983ൽ ഇന്ത്യക്ക് ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് കിരീടം സമ്മാനിച്ച ടീമിന്റെ നായകൻ കപിൽ ദേവിനെ അഹമ്മദാബാദിലെ ഇന്ത്യ- ആസ്ട്രേലിയ കലാശപ്പോരിന് ബി.സി.സി.ഐ ക്ഷണിച്ചില്ല.
തന്നെ ബി.സി.സി.ഐ ക്ഷണിച്ചില്ലെന്നും 83ലെ ടീം മുഴുവൻ തന്നോടപ്പം അവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയെന്നും കപിൽ തന്നെയാണ് എ.ബി.പി ന്യൂസിനോട് പറഞ്ഞത്.
“എന്നെ അവിടേക്ക് ക്ഷണിച്ചിട്ടില്ല. അവർ എന്നെ വിളിച്ചില്ല, അതിനാൽ ഞാൻ പോയില്ല. ആതു പോലെ എളുപ്പം. 83 ടീം മുഴുവനും എന്നോടൊപ്പം ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ ഇതൊരു വലിയ സംഭവമായതിനാലും ആളുകൾ ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാലും ചിലപ്പോൾ അവർ മറക്കും, ”എന്തുകൊണ്ടാണ് താൻ അവിടെ ഇല്ലാതിരുന്നതെന്ന് ചോദിച്ചപ്പോൾ ദേവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.