Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'അവന്​ ഇനി ഇന്ത്യൻ...

'അവന്​ ഇനി ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചേക്കില്ല'; യുവതാരത്തിനെതിരെ സെവാഗ്​

text_fields
bookmark_border
അവന്​ ഇനി ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചേക്കില്ല; യുവതാരത്തിനെതിരെ സെവാഗ്​
cancel

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പര പ്രധാന താരങ്ങളുടെ സാന്നിധ്യമില്ലാതിരുന്നിട്ടും 2-1ന്​ സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്​ പലഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ വരുന്നുണ്ട്​. ക്രിക്കറ്റ്​ ഇതിഹാസം രാഹുൽ ദ്രാവിഡി​െൻറ കോച്ചിങ്ങിന്​ കീഴിലുള്ള സീനിയർ ടീമി​െൻറ അരങ്ങേറ്റത്തിന്​ കൂടി ലങ്കൻ പര്യടനം കാരണമായി മാറിയിരുന്നു. അഞ്ച്​ യുവതാരങ്ങൾക്ക്​ അവസരം നൽകിയ പര്യടനത്തിൽ തനിക്കേറ്റവും നിരാശ സമ്മാനിച്ച താരത്തെ കുറിച്ച്​ തുറന്നുപറഞ്ഞിരിക്കുകയാണ്​ ബാറ്റിങ്​ ഇതിഹാസം വീരേന്ദർ സെവാഗ്​.

മനീഷ്​ പാണ്ഡെ, ഹാർദ്ദിക്​ പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളിലാണ്​ സെവാഗ്​ നിരാശ രേഖപ്പെടുത്തിയിരിക്കുന്നത്​. മനീഷ പാണ്ഡെയാണ്​ തന്നെ ഏറെ നിരാശപ്പെടുത്തിയതെന്നും താരം പറഞ്ഞു. പാണ്ഡെയെ സെവാഗ്​ പരമ്പരയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച താരമായി തിരഞ്ഞെടുക്കുകയും ചെയ്​തു.


''ഇരുവരും 15-20 റണ്‍സാണ് നേടിയത്. അത്​ എന്നെ ഏറെ നിരാശപ്പെടുത്തുകയാണ്​. പാണ്ഡെയാണ്​ ഈ പരമ്പരയില്‍ കൂടുതല്‍ അവസരമുണ്ടായിരുന്ന താരം. മൂന്ന് മത്സരവും കളിച്ചതിൽ മൂന്നിലും അവന്​ ബാറ്റ് ചെയ്യാന്‍ സാധിച്ചു. മൂന്ന് തവണയും സാഹചര്യം പ്രതികൂലമായിരുന്നില്ല. ഇന്ത്യയുടെ ഏറ്റവും വലിയ നിരാശയാണ്​ പാണ്ഡെ. ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ ഏകദിനം കളിക്കാന്‍ ഇനി അവന്​ അവസരം ലഭിച്ചെന്ന്​ വരില്ല. അഥവാ കിട്ടിയാല്‍ തന്നെ ഒരുപാട്​ സമയമെടുത്തേക്കും. മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അവന്‍ വീണു പോയിരിക്കുകയാണ്'' -സെവാഗ്​ അഭിപ്രായപ്പെട്ടു.

മുംബൈ ഇന്ത്യന്‍സ് താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് പാണ്ഡെയെക്കാള്‍ പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലങ്കയ്​ക്കെതിരായ മൂന്ന് ഏകദിനങ്ങളിൽ 26, 37, 11 എന്നിങ്ങനെയാണ് പാണ്ഡെയയുടെ സ്‌കോര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Virender SehwagODIIndia vs Sri Lanka
News Summary - his ODI career is in danger Virender Sehwag about Manish Pandey
Next Story