ക്രുനാൽ പാണ്ഡ്യയുടെ ഭീഷണിയും അപമാനവും; ദീപക് ഹൂഡ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്ന് പിന്മാറി
text_fieldsബറോഡ: ആഭ്യന്തര ക്രിക്കറ്റിലെ സുപ്രധാന ടി20 ടൂർണമെൻറായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിന്നും ബറോഡ ടീം വൈസ് ക്യാപ്റ്റനും െഎ.പി.എൽ താരവുമായ ദീപക് ഹൂഡ പിന്മാറി. നായകനും മുംബൈ ഇന്ത്യൻസ് താരവുമായ ക്രുനാൽ പാണ്ഡ്യയുമായി ഉടലെടുത്ത രൂക്ഷമായ തർക്കത്തെ തുടർന്നാണ് ടൂർണമെൻറിൽ നിന്ന് പിന്മാറിയതെന്നാണ് റിപ്പോർട്ട്.
വഡോദരയിലെ റിലയൻസ് സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലനത്തിനിടെ ക്രുനാൽ തന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന് ബറോഡ ക്രിക്കറ്റ് അസോസിയേഷന് (ബിസിഎ) എഴുതിയ മെയിലിൽ ഹൂഡ വിശദീകരിച്ചു. അതിനാൽ ബറോഡക്ക് വേണ്ടി വരാനിരിക്കുന്ന ടി20 ടൂർണമെൻറിൽ നിന്ന് പിന്മാറുകയാണെന്നും ഹൂഡ മെയിലിലൂടെ അറിയിക്കുകയായിരുന്നു.
ക്രുനാൽ താരത്തെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പിന്നാലെ ഹൂഡ വളരെയധികം മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും മറ്റൊരു റിപ്പോർട്ടിലുണ്ട്. എന്തായാലും ഞായറാഴ്ച്ച നടക്കുന്ന മത്സരത്തിന് വേണ്ടി ബറോഡ 17 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ ദീപക് ഹൂഡയെ ടീം മാനേജ്മെൻറ് ഉൾപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.