ഐ.പി.എൽ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം!
text_fieldsഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചാമ്പ്യന്മാരെ കാത്തിരിക്കുന്നത് കോടികൾ. ഇന്ന് രാത്രി 7.30 മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിങ്സും തമ്മിലാണ് കിരീടപ്പോര്.
ഇത്തവണ ആകെ സമ്മാനത്തുക 46.5 കോടി രൂപയാണ്. ഇതിൽ ചാമ്പ്യന്മാർക്ക് 20 കോടി രൂപ ലഭിക്കും. റണ്ണറപ്പിന് 13 കോടി രൂപയും. മൂന്നാം സ്ഥാനക്കാർക്ക് ഏഴു കോടിയും നാലാം സ്ഥാനക്കാർക്ക് ആറര കോടിയും ലഭിക്കും. ഏറ്റവും കൂടുതൽ റൺസ് നേടി ഓറഞ്ച് കാപ് നേടുന്ന കളിക്കാരനും ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി പര്‍പിള്‍ ക്യാപ് നേടുന്ന കളിക്കാരനും 15 ലക്ഷം രൂപ വീതം ലഭിക്കും.
എമേർജിങ് പ്ലെയർ ആയി തെരഞ്ഞെടുക്കപ്പെടുന്ന താരത്തിന് 20 ലക്ഷം രൂപയും ഏറ്റവും മൂല്യമുള്ള കളിക്കാരന് 12 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. പവർ പ്ലെയർ ഓഫ് ദി സീസൺ, സൂപ്പർ സ്‌ട്രൈക്കർ ഓഫ് ദി സീസൺ, ഗെയിം ചേഞ്ചർ ഓഫ് ദി സീസൺ എന്നിവര്‍ക്ക് 15 ലക്ഷം രൂപയും 12 ലക്ഷം രൂപയുമാണ് ലഭിക്കുക. 2008-09ലാണ് ഐ.പി.എൽ ആരംഭിക്കുന്നത്. ഉദ്ഘാടന സീസണിൽ ചാമ്പ്യന്മാർക്ക് 4.8 കോടി രൂപയും റണ്ണറപ്പിന് 2.4 കോടി രൂപയും മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയവർക്ക് 1.2 കോടി രൂപ വീതവുമാണ് നൽകിയത്.
രാജസ്ഥാൻ റോയൽസായിരുന്നു പ്രഥമ ചാമ്പ്യന്മാർ. അക്കാലത്ത് ഒരു ക്രിക്കറ്റ് മത്സരത്തില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയായിരുന്നു അത്. 2010ലാണ് ഐ.പി.എല്ലിന്‍റെ സമ്മാനത്തുകയിൽ ഗണ്യമായ വർധനവ് വരുത്തിയത്. വിജയികൾക്ക് 10 കോടി രൂപയും റണ്ണറപ്പിന് അഞ്ചു കോടി രൂപയുമാക്കി. 2014, 2015 സീസണുകളിലും സമ്മാനത്തുക വർധിപ്പിച്ചു. 2016 മുതലാണ് ചാമ്പ്യന്മാർക്കുള്ള സമ്മാനത്തുക 20 കോടി രൂപയാക്കിയത്.
റണ്ണറപ്പിന് 11 കോടി രൂപയുമാക്കി. കോവിഡ് മഹാമാരിയുടെ കാലത്ത് വിജയികൾക്കുള്ള സമ്മാനത്തുക 10 കോടി രൂപയാക്കി ചുരുക്കി. 2022ൽ റണ്ണറപ്പിനുള്ള സമ്മാനത്തുക 13 കോടി രൂപയാക്കി ഉയർത്തി. കഴിഞ്ഞ സീസണില്‍ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന് ലഭിച്ചത് 20 കോടിയും റണ്ണറപ്പായ രാജസ്ഥാന് ലഭിച്ചത് 13 കോടി രൂപയുമായിരുന്നു. വരും സീസണുകളിൽ സമ്മാനത്തുക ഇനിയും വർധിപ്പിക്കുമെന്നാണ് ബി.സി.സി.ഐ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.