'അന്ന് സൈക്കോളജിസ്റ്റിന്റെ ആ ഉപദേശം എന്നെ ആക്ഷൻ ഹീറോ ബെൻ ആക്കി'; വെളിപ്പെടുത്തലുമായി ബെൻ സ്റ്റോക്സ്
text_fieldsലണ്ടൻ: ഇംഗ്ലണ്ടിൽ ഇനിയും അടങ്ങിയിട്ടില്ല ബെൻ സ്റ്റോക്സ് എന്ന നായകന്റെ നേതൃത്വത്തിൽ ടീം കൈതൊട്ട കിരീടത്തിന്റെ ആഘോഷം. സോക്കർ ലോകകപ്പ് അടുത്തെത്തിനിൽക്കെ ഇതൊരു വലിയ തുടക്കവും സൂചനയുമായി കാണുന്നവരാണ് ഇംഗ്ലീഷുകാരിൽ നിരവധി പേർ. എന്നാൽ, വലിയ നേട്ടത്തിലേക്ക് ടീം ബാറ്റുപിടിച്ച് കയറുമ്പോൾ അതിന്റെ അമരത്തുണ്ടായിരുന്ന ബെൻ സ്റ്റോക്സിന് തിരിച്ചുവരവിന്റെ വലിയ കഥ പറയാൻ വേറെയുമുണ്ട്.
2013 ആണ് വർഷം. നേട്ടങ്ങളും തകർച്ചകളുമായി ആൻഡി ഫ്ലവറിനു കീഴിൽ ഇംഗ്ലീഷ് ടീം പിടിച്ചുനിൽക്കുന്ന സമയം. ബെൻ സ്റ്റോക്സ് എന്ന യുവതാരത്തിനു പക്ഷേ, അന്ന് ഒന്നും ശരിയാകുന്നുണ്ടായിരുന്നില്ല. ഒടുവിൽ താരത്തെ വിളിച്ച് പരിശീലകൻ വക 'ഇംഗ്ലണ്ടിനുവേണ്ടി ക്രിക്കറ്റ് കളിക്കുകയല്ല, ചങ്ങാതിമാരെ കൂട്ടി ചുമരിൽ മൂത്രമൊഴിച്ചുകളിക്കുന്നതാകും നിനക്ക് നല്ലതെന്ന' ഉപദേശവും.
ഇതുകൂടിയായതോടെ തളർന്നു ലോർഡ്സ് മൈതാനത്തെ മൂലയിലിരുന്ന ബെന്നിനരികെ അന്ന് ടീം സൈക്കോളജിസ്റ്റ് മാർക് ബൗഡനുമുണ്ടായിരുന്നു. ലോക തോൽവിയായ താരത്തിന് ക്യാപ്റ്റൻ പോൾ കോളിങ് വുഡ് അയച്ച സന്ദേശം കൂടി നാം കേൾക്കണം 'ബെൻ, കാര്യങ്ങൾ ഒ.കെയല്ലേ?'.
ഒന്നും ഒ.കെയല്ലാതിരുന്ന ബെൻ സ്റ്റോക്സ് തന്റെ സൈക്കോളജിസ്റ്റിനോട് എല്ലാം തുറന്നുപറഞ്ഞു. പലപ്പോഴായി സംസാരിച്ചുകൊണ്ടിരുന്ന ബൗഡനുമായി പങ്കുവെച്ചിട്ടും തീരാത്ത അരിശം പലപ്പോഴും മുഴുക്കുടിയായും ഒരിക്കൽ ചില്ലിലടിച്ച് കൈപൊട്ടിക്കലായും മാറി. ''ബോട്ട്ൽ ബോട്ട്ൽ ബാങ്' ആണ് സ്റ്റോക്സിന്റെ മാനസികാവസ്ഥയെന്ന് സൈക്കോളജിസ്റ്റ് തിരിച്ചറിഞ്ഞു. മാനസിക പ്രയാസങ്ങൾ ഒതുക്കിപ്പിടിച്ച് ഒടുവിൽ പൊട്ടിത്തെറിയായി എല്ലാം നശിപ്പിക്കുന്ന രോഗാവസ്ഥയായിരുന്നു ഇത്.
മനസ്സ് കൈവിടുന്നുവെന്ന് തോന്നിക്കുമ്പോൾ ടീമിനെ വിട്ട് ഡ്രസ്സിങ് റൂമിലെത്തി കിറ്റെടുത്ത് മടങ്ങാനായിരുന്നു ബൗഡൻ ആദ്യം നൽകിയ ഉപദേശം. അവിടന്നങ്ങോട്ട് തിരിച്ചുവരവിന്റെ നീണ്ട കഥയായിരുന്നു, ഇംഗ്ലണ്ടിനും സ്റ്റോക്സിനും. പതിയെ ചിത്രവും ചരിത്രവും മാറി. തിരികെയെത്തി ലോക റാങ്കിങ്ങിൽ മുന്നിലേക്കു കയറി. ലോക ചാമ്പ്യൻഷിപ്പിൽ ദേശീയ ടീമിനെ നയിച്ചവനെന്ന ഖ്യാതിക്കുടമയുമായി. ഫൈനലിൽ ടീം പരാജയപ്പെടുമെന്ന ഘട്ടത്തിൽ ഫിഫ്റ്റിയടിച്ചായിരുന്നു ശരിക്കും ക്യാപ്റ്റനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.