ഇംഗ്ലീഷ് ക്രിക്കറ്റ് താരം മുഈൻ അലിക്കെതിരെ വിഷം തുപ്പി തസ്ലീമ; അലിക്കു പിന്തുണയുമായി സഹതാരങ്ങൾ
text_fieldsലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മുഈൻ അലിക്കെതിരെ വിഷലിപ്തമായ പരാമർശവുമായി വിവാദ ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ. മുഈൻ ക്രിക്കറ്റിൽ സജീവമായിരുന്നില്ലെങ്കിൽ ഭീകരസംഘടനയായ ഐ.എസിൽ ചേർന്നേനെെയന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്. െഎ.പി.എല്ലിൽ ചെെന്നെ സൂപ്പർ കിങ്സിനായി കളിക്കുന്ന മുഈൻ ടീം കുപ്പായത്തിലെ മദ്യത്തിെൻറ ലോഗോ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുവെന്ന വാർത്തയോട് പ്രതികരിക്കവെയാണ് തസ്ലീമയുടെ അതിരുകടന്ന വിമർശനം. ഇംഗ്ലീഷ് താരങ്ങളുടെ വിമർശനത്തിന് പിന്നാലെ തസ്ലീമയുടെ ട്വീറ്റ് അപ്രതക്ഷ്യമായിട്ടുണ്ട്.
തസ്ലീമയുടെ ട്വിറ്റർ അക്കൗണ്ട് റിപ്പോർട്ട് ചെയ്യണമെന്ന ആവശ്യവുമായി ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആർച്ചർ ബെൻ ഡക്കറ്റ്, സാം ബില്ലിങ്സ്, മുൻതാരം റ്യാൻ സൈഡ്ബോട്ടം എന്നിവർ രംഗത്തെത്തിയിരുന്നു.
ട്വീറ്റ് വിവാദമായതോടെ വിശദീകരണുമായി തസ്ലീമ നസ്റീൻ മറ്റൊരു ട്വീറ്റും ചെയ്തു. ''മുഈൻ അലിയെക്കുറിച്ചുള്ള തന്റെ ട്വീറ്റ് വെറും തമാശയായെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഞാൻ മുസ്ലിം സമൂഹത്തെ മതേതരമാക്കാൻ പരിശ്രമിക്കുന്നതിനാലും മുസ്ലിം മതമൗലിക വാദത്തെ എതിർക്കുന്നതിനാലും തന്നെ അധിക്ഷേപിക്കുകയാണ്. ഏറ്റവും വലിയ ദുരന്തം എന്നുപറയുന്നത് ഇടത് സഹയാത്രികരായ വനിതകൾ സ്ത്രീ വിരുദ്ധരായ ഇസ്ലാമിസ്റ്റുകളെ പിന്തുണക്കുന്നതാണ്''.-തസ്ലീമ ട്വീറ്റ് ചെയ്തു.
ഇതിനെതിരെയും വിമർശനവുമായി ജോഫ്ര ആർച്ചർ രംഗത്തെത്തി. ''ഓഹ് തമാശയായിരുന്നോ?. ആരും ചിരിക്കുന്നില്ല. നിങ്ങൾക്ക് പോലും ചിരിവരുന്നില്ല. ഏറ്റവും കുറഞ്ഞത് താങ്കൾ ആ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയെങ്കിലും വേണം'' -ആർച്ചർ ട്വീറ്റ് ചെയ്തു.
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്.എൻ.ജെ ഡിസ്റ്റിലേഴ്സിെൻറ ബിയർ ബ്രാൻഡായ എസ്.എൻ.ജെ 10000െൻറ ലോഗോ ആയിരുന്നു ജഴ്സിയിൽ ഉണ്ടായിരുന്നത്. ഇത് നീക്കണെമന്ന് മുഈൻ മാനേജ്െമൻറിനോട് ആവശ്യപ്പെട്ടുവെന്നായിരുന്നു വാർത്ത. എന്നാൽ, അദ്ദേഹം അത്തരമൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്ന് ചെന്നൈ സൂപ്പർ കിങ്സ് സി.ഇ.ഒ കാശി വിശ്വനാഥൻ പറഞ്ഞു. എങ്കിലും ടീം കുപ്പായത്തിൽ നിന്ന് ബിയറിെൻറ പരസ്യം കമ്പനി ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.