ചുഴലിക്കാറ്റും കനത്ത മഴയും; ഇന്ത്യൻ ടീമിന്റെ മടക്കയാത്ര വൈകുന്നു
text_fieldsബാർബഡോസ്: ചുഴലിക്കാറ്റ് മുന്നറിയിപ്പും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെ ട്വന്റി 20 ലോകകപ്പിൽ കിരീടം ചൂടിയ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. ബാർബഡോസിൽന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു തീരുമാനം. നിലവിൽ ടീം ഇന്ത്യ ബർബദോസിസിലെ ഹിൽട്ടണ്‍ ഹോട്ടലിൽ തങ്ങുകയാണ്.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മാത്രമേ ടീമിന് പുറപ്പെടാനാവൂവെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ കരീബിയന്‍ ദ്വീപുകള്‍ക്ക് സമീപമുള്ള അതിശക്തമായ ബെറില്‍ ചുഴലിക്കാറ്റ് തിങ്കളാഴ്ച പുലര്‍ച്ചെയോടെ ബാര്‍ബഡോസ് തീരം തൊടുമെന്നും വരും ദിവസങ്ങളിൽ ശക്തി പ്രാപിക്കുമെന്നുമാണ് മുന്നറിയിപ്പുകൾ. ഇന്നും അതിശക്തമായ മഴയാണ് ബാര്‍ബഡോസില്‍ പ്രവചിച്ചിരിക്കുന്നത്.
താരങ്ങളും കുടുംബാംഗങ്ങളും പരിശീലക സംഘവും ഉൾപ്പെടെ എഴുപതോളം പേരാണ് ഇന്ത്യൻ സംഘത്തിലുള്ളത്. ബാർബഡോസിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപിച്ചാണ് ഇന്ത്യ ലോകകപ്പിൽ മുത്തമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.