കോഹ്ലിയുടെ കുഞ്ഞിനുനേരെ ബലാത്സംഗ ഭീഷണി: സോഫ്റ്റ് വെയർ എൻജിനീയർ അറസ്റ്റിൽ
text_fieldsഹൈദരാബാദ്: ട്വൻറി-20 ലോകകപ്പിൽ പാകിസ്താനോട് തോറ്റതിനു പിന്നാലെ വിരാട് കോഹ്ലിയുടെ മകളെ മാനഭംഗപ്പെടുത്തുമെന്ന് ഓൺലൈനിൽ ഭീഷണി മുഴക്കിയ കേസിൽ സോഫ്റ്റ് വെയർ എൻജിനീയർ അറസ്റ്റിൽ. 23കാരനായ തെലുങ്കാന സ്വദേശി രാംനാഗേഷ് അലിബത്തിനിയെ മുംബൈ പൊലീസാണ് അറസ്റ്റ് ചെയ്തത്.
കോഹ്ലിയുടെയും അനുഷ്കയുടെയും ഒമ്പതു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെതിരെ ഭീഷണി മുഴക്കിയത് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംഭവത്തിൽ ഇടപെട്ട ഡൽഹി വനിത കമീഷൻ, ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു. ഫുഡ് ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന രാംനാഗേഷ് പി.എച്ച്.ഡി പഠനത്തിനായി അടുത്തിടെ ജോലി ഉപേക്ഷിച്ചിരുന്നു.
പാകിസ്താനുമായുള്ള മത്സരത്തില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ മുഹമ്മദ് ഷമിക്കെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണങ്ങളും വിദ്വേഷ പ്രചരണവും അരങ്ങേറിയിരുന്നു. നിരവധിപേര്‍ ഷമിക്ക് പിന്തുണയുമായി രംഗത്തെത്തി. കോഹ്ലിയും പിന്തുണയുമായി രംഗത്തെതി. ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി ജയിച്ച കളികളെ കുറിച്ച് അറിവില്ലാത്തവരാണ് വിദ്വേഷപ്രചരണം നടത്തുന്നതെന്നായിരുന്നു കോഹ്‌ലി പറഞ്ഞത്. പിന്നാലെയാണ് കോഹ്‌ലിയുടെ മകൾക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.