ഹൈദരാബാദ് ടെസ്റ്റ്; ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റ് നഷ്ടം; അശ്വിന് രണ്ടു വിക്കറ്റ്
text_fieldsഹൈദരാബാദ്: ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ആദ്യ ദിനം ഉച്ച ഭക്ഷണത്തിന് പിരിയുമ്പോൾ 28 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്തിട്ടുണ്ട്. 18 റൺസെടുത്ത ജോ റൂട്ടും 32 റൺസെടുത്ത ജോണി ബെയർ സ്റ്റോയുമാണ് ക്രീസിൽ.
രണ്ടു വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനാണ് 50 പിന്നിട്ട ഇംഗ്ലണ്ടിന്റെ ഓപണിങ് കൂട്ടുകെട്ട് പൊളിച്ചത്. ഓപണർമാരായ സാക്ക് ക്രാളി(20) ബെൻ ഡക്കറ്റ്(35) ഇരുവരെയും അശ്വിനാണ് മടക്കിയത്. മൂന്നാമനായി ഇറങ്ങിയ ഒല്ലി പോപ്പിനെ (1) നിലയുറപ്പിക്കും മുൻപ് രവീന്ദ്ര ജഡേജ പുറത്താക്കി.
സ്പിന്നിനെ തുണക്കുമെന്ന കണക്കുകൂട്ടലിൽ മൂന്ന് സ്പിന്നർമാരെയാണ് ഇന്ത്യ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയത്. ഇംഗ്ലണ്ടും ഇന്ത്യക്കെതിരെ മൂന്ന് സ്പിന്നർമാരെ അണിനിരത്തുന്നുണ്ട്. രവിചന്ദ്ര അശ്വിനും രവീന്ദ്ര ജഡേജക്കുമൊപ്പം അക്സര്‍ പട്ടേലാണ് മൂന്നാം സ്പിന്നറായി ടീമിലെത്തിയത്.
ആദ്യ രണ്ടു ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കുന്ന വിരാട് കോഹ്ലിക്ക് പകരം രജത് പട്ടിദാർ ടീമിനൊപ്പം ചേർന്നിരുന്നെങ്കിലും അന്തിമ ഇലവനിൽ ഉൾപ്പെട്ടില്ല. രോഹിത് ശർമക്കൊപ്പം യശസ്വി ജയ്സ്വാൾ ഓപൺ ചെയ്തേക്കും. മൂന്നാം നമ്പറിൽ ശുഭ്മാൻ ഗില്ലു നാലാം നമ്പറിൽ ശ്രേയസ് അയ്യരും അഞ്ചാമനായി കെ.എൽ.രാഹുൽ പ്ലേയിങ് ഇലവനിൽ ഉണ്ട്. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ് പേസർമാരായുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.