കൊക്കെയ്നില്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ലായിരുന്നു -വസീം അക്രം
text_fieldsഇസ്ലാമാബാദ്: ക്രിക്കറ്റ് കരിയർ അവസാനിച്ചതോടെ താൻ ലഹരിക്ക് അടിമയായിരുന്നുവെന്ന് വെളിപ്പെടുത്തി മുൻ പാകിസ്താൻ ക്യാപ്റ്റൻ വസീം അക്രം. താൻ സ്വയം ആഹ്ലാദിക്കാൻ ഇഷ്ടപ്പെട്ടെന്നും രാത്രി പാർട്ടികൾക്ക് പോവാൻ ഇഷ്ടമായിരുന്നെന്നും പുറത്തിറങ്ങാനിരിക്കുന്ന 'സുൽത്താൻ, ഒരോർമക്കുറിപ്പ്' ആത്മകഥയിൽ അക്രം തുറന്നെഴുതിയിട്ടുണ്ട്. ദുഷ് പ്രവണതകൾ നയിക്കാൻ തുടങ്ങി. കൊക്കെയ്നിനെ ആശ്രയിച്ചു.
ഇംഗ്ലണ്ടിലെ ഒരു പാർട്ടിയിലായിരുന്നു തുടക്കം. ഉപയോഗം ക്രമാനുഗതമായി കൂടുതൽ ഗുരുതരമായി വർധിച്ചു. പിന്നീട് അതില്ലാതെ കഴിയില്ലെന്നായി. ഭാര്യ ഹുമ ഇത് പിന്നീട് കണ്ടുപിടിച്ചു. അവരുമായി പിരിയുന്ന കാര്യംവരെ താൻ ആലോചിച്ചു. ഹുമയുടെ ഇടപെടലാണ് ലഹരിയുടെ പിടിയിൽനിന്ന് തന്നെ മോചിപ്പിച്ചതെന്നും അവരുടെ മരണം ഏറെ തളർത്തിയെന്നും വിഖ്യാത പേസ് ബൗളറായ അക്രം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.