Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ കളിക്കാനാണ്...

ഐ.പി.എൽ കളിക്കാനാണ് വന്നത്; അപമാനിക്കപ്പെടാനല്ല, കോഹ്‍ലിയുമായുള്ള വാക്കുതർക്കത്തിന് പിന്നാലെ നവീൻ ഉൾ ഹഖ്

text_fields
bookmark_border
ഐ.പി.എൽ കളിക്കാനാണ് വന്നത്; അപമാനിക്കപ്പെടാനല്ല, കോഹ്‍ലിയുമായുള്ള വാക്കുതർക്കത്തിന് പിന്നാലെ നവീൻ ഉൾ ഹഖ്
cancel

മുംബൈ: വിരാട് കോഹ്‍ലിയുമായുള്ള വാക്കുതർക്കത്തിന് പിന്നാലെ വീണ്ടും പ്രതികരിച്ച് ലഖ്നോ സൂപ്പർ ജയ്ന്റ്സ് താരം നവീൻ ഉൾഹഖ്. ദി ഇന്ത്യൻ എക്സ്പ്രസാണ് നവീൻ സഹതാരത്തോട് പറഞ്ഞ കാര്യം റിപ്പോർട്ട് ചെയ്തത്. ഇവിടെ ഐ.പി.എൽ കളിക്കാനാണ് എത്തിയത് അപമാനിക്കപ്പെടാനല്ലെന്ന് നവീൻ സഹതാരത്തോടെ് പറഞ്ഞുവെന്നാണ് സൂചന.

നേരത്തെ ഇൻസ്റ്റഗ്രാമിലും നവീൻ പ്രതികരിച്ചിരുന്നു. നിങ്ങൾ അർഹിക്കുന്നതെ നിങ്ങൾക്ക് കിട്ടൂവെന്നും അത് അങ്ങനെയാവണമെന്നും അങ്ങനയെ ആവുമെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നടന്ന ആർ.സി.ബി ലഖ്നോ സൂപ്പർ ജയ്ന്റ്സ് മത്സരത്തിനിടെ നവീനോടും കൂടെ ക്രീസിലുണ്ടായിരുന്ന അമിത് മിശ്രയോടും വിരാട് കോഹ്‍ലി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. പിന്നീട് അംപയർ എത്തിയാണ് രംഗം ശാന്തമാക്കിയത്.

പിന്നീട് മത്സര ശേഷം നവീനുമായി ഹസ്തദാനം ചെയ്യുമ്പോള്‍ കോലി രോഷാകുലനായി പ്രതികരിച്ചു. ഇതിന് നവീന്‍ മറുപടി പറയാന്‍ തുടങ്ങിയതോടെ ഇരു ടീമിലെയും താരങ്ങള്‍ ഇടപെട്ട് രംഗം ശാന്തമാക്കി. നവീനിന്‍റെ ഭാഗത്തു നിന്ന് പ്രകോപനങ്ങളൊന്നുമില്ലാതെയായിരുന്നു കോലി ദേഷ്യപ്പെട്ടതെന്ന് വ്യക്തമായിരുന്നു. കോഹ്ലിയുടെ വാക്കുകള്‍ കേട്ടതോടെ ഹസ്തതദാനത്തിനായി അത്രയും സമയം കോലിയുടെ കയ്യില്‍ പിടിച്ചുനില്‍ക്കുകയായിരുന്ന നവീന്‍ പെട്ടെന്ന് കൈ എടുത്തുമാറ്റി.

അതിനുശേഷം ലഖ്നൗ താരം കെയ്ല്‍ മയേഴ്സ് കോലിയുമായി സംസാരിക്കുന്നതിനിടെ ലഖ്നൗ ടീം മെന്‍ററായ ഗൗതം ഗംഭീര്‍ കോലിക്ക് അടുത്തെത്തി മയേഴ്സിനെ കൂട്ടിക്കൊണ്ടുപോയി. ഇതിന് ശേഷം കോലിയും ഗംഭീറും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2023Naveen-ul-Haq
News Summary - ‘I have come to play in the IPL, not to take abuses,’ says Naveen-ul-Haq
Next Story