സച്ചിൻ ടെണ്ടുൽക്കറുടെ തകർപ്പൻ പ്രകടനം ഇതാണ്, തുറന്നു പറഞ്ഞ് ഇൻസമാം ഉൾ ഹഖ്
text_fieldsന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും മികച്ച ഇന്നിംഗ്സ് തുറന്നു പറഞ്ഞ് പാകിസ്താൻ മുൻ നായകൻ ഇൻസമാം ഉൾ ഹഖ്. 2003ൽ ദക്ഷിണാഫ്രിക്കയിലെ സെഞ്ചൂറിയനിൽ നടന്ന ലോകകപ്പിൽ പാകിസ്ഥാനെതിരെ സച്ചിൻ കളിച്ച ഇന്നിംഗ്സാണ് മികച്ചതെന്നാണ് ഇൻസമാം പറയുന്നത്.
ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദർ അശ്വിൻ തന്‍റെ യൂട്യൂബ് ഷോയായ ഡി.ആർ.എസ് വിത്ത് ആഷ് എന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സച്ചിന്‍റെ മികച്ച ഇന്നിംഗ്സ് തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുള്ള അശ്വിന്‍റെ ചോദ്യത്തിന് ഉതത്തരം നൽകാൻ ഇൻസമാമിനോട് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
'ആ മത്സരത്തിൽ പാകിതാൻ 273 റൺസാണ് നേടിയത്. സയീദ് അൻവറിന്‍റെ സെഞ്ച്വറിയുടെ പിൻബലത്തിലായിരുന്നു. മത്സരത്തിൽ വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു ഞങ്ങൾക്ക്. ബൗളിംഗ് നിരയിൽ വസീം അക്രം, വഖാർ യൂനസ്, ഷോയിബ് അക്തർ എന്നിവരുമുണ്ടായിരുന്നു. പക്ഷേ പാകിസ്താന്‍റെ പ്രതീക്ഷകളെല്ലാം തകർക്കുന്ന പ്രകടനമാണ് സച്ചിൻ നടത്തിയത്'. -ഇൻസമാം പറഞ്ഞു.
'മത്സരം ഞങ്ങളിൽനിന്ന് അദ്ദേഹം തട്ടിയെടുത്തു. അന്ന് സച്ചിൻ നേടിയ 98 റൺസ് അദ്ദേഹത്തിന്‍റെ കരിയറിലെ മികച്ച ഇന്നിംഗ്സാണ്. സച്ചിൻ ഇതുപോലെ ബാറ്റുചെയ്യുന്നത് മുമ്പ് കണ്ടിട്ടില്ല. അത്തരം സാഹചര്യങ്ങളിൽ ഞങ്ങളുടെ ഫാസ്റ്റ് ബൗളർമാർക്കെതിരെ അദ്ദേഹം കളിച്ച രീതി ഗംഭീരമായിരുന്നു. ഷോയബ് അക്തറിനെയൊക്കെ അന്ന് സച്ചിൻ നന്നായി പ്രഹരിച്ചിരുന്നു'- ഇൻസമാം പറഞ്ഞു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 45.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടപ്പെടത്തിൽ വിജയ ലക്ഷ്യം മറികടന്നിരുന്നു. അന്ന് 12 ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു സച്ചിന്‍റെ ഇന്നിംഗ്സ്. 98ൽ നിൽക്കെ അക്തറിന്‍റെ പന്തിലാണ് സച്ചിൻ പുറത്തായത്. ഇന്‍സമാം 6ൽ നിൽക്കെ റണ്ണൗട്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.