ധോണിയേയും ചെന്നൈയേയും പരസ്യമായി വെല്ലുവിളിച്ച് പോണ്ടിങ്
text_fieldsചെന്നൈ സൂപ്പർ കിങ്‌സിനെയും നായകൻ മഹേന്ദ്ര സിങ് ധോണിയെയും പരസ്യമായി വെല്ലുവിളിച്ച് മുന്‍ ആസ്‌ട്രേലിയന്‍ ഇതിഹാസ താരവും ഡല്‍ഹി ക്യാപിറ്റല്സിെൻറ പരിശീലകനുമായ റിക്കി പോണ്ടിങ്. ഡല്‍ഹിയുമായി കളിക്കുമ്പോള്‍ ധോണിയുടെ മികവില്‍ ചെന്നൈയെ ജയിക്കാന്‍ അനുവദിക്കില്ലെന്ന് റിക്കി പോണ്ടിങ് കഴിഞ്ഞ ദിവസം ഒരു രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.
'ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തരായ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. നായകന്‍ എംഎസ് ധോണിയുടെ മികവ് ചെന്നൈയ്ക്ക് എന്നും മുതല്‍ക്കൂട്ടാണ്. എന്നാല്‍ ഈ വര്‍ഷം ഡല്‍ഹി കാപിറ്റല്‍സ് ധോണിക്കെതിരെ പ്രത്യേക തന്ത്രങ്ങള്‍ മെനയുന്നുണ്ട്. ഞാന്‍ പരിശീലകനായിരിക്കെ ധോണിയുടെ ബാറ്റിങ് മികവുകൊണ്ട് ചെന്നൈ ഡല്‍ഹിയെ തോല്‍പ്പിക്കില്ല', റിക്കി പോണ്ടിങ് വെല്ലുവിളിച്ചു.
മുമ്പ് ഒാസീസ് നായകനായിരുന്ന കാലത്തും പരമ്പരകൾക്ക് മുമ്പ് എതിർടീമുകളെ വെല്ലുവിളിക്കുന്ന പതിവുള്ള താരമാണ് പോണ്ടിങ്. എന്തായാലും െഎ.പി.എൽ 13ാം സീസണിലെ ഡൽഹി-ചെന്നൈ മത്സരത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
ധോണിയെന്ന ക്രിക്കറ്ററോട് അതിയായ ബഹുമാനമുണ്ടെന്നും പോണ്ടിങ് പറഞ്ഞു. കളിക്കിടയിൽ ധോണി വൈകാരികമായി പ്രതികരിക്കാറില്ല. ഇന്ത്യന്‍ ടീമിനെയും ചെന്നൈ സൂപ്പര്‍ കിങ്‌സിനെയും നയിക്കുമ്പോൾ അദ്ദേഹം സമചിത്തത വെടിയാതെ പക്വതയോടെ തീരുമാനങ്ങള്‍ എടുക്കാറുണ്ട്. ധോണിയുടെ കീഴില്‍ ഏതു സമ്മര്‍ദ്ദഘട്ടവും ടീമിന് അതിജീവിക്കാൻ സാധിക്കും. നായകനെന്ന നിലയില്‍ കരിയറില്‍ വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പലപ്പോഴും തനിക്ക് കഴിഞ്ഞിട്ടില്ലെന്നും പോണ്ടിങ് വ്യക്മാക്കി.
ഐപിഎല്ലില്‍ ഇതുവരെ മൂന്നുതവണ കിരീടമുയര്‍ത്തിയ ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാൽ, ആദ്യ ട്രോഫിക്കുള്ള കാത്തിരിപ്പിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ശ്രേയസ് അയ്യരാണ് ടീമിെൻറ നായകൻ. പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ എന്നീ ഇന്ത്യൻ താരങ്ങൾ ഡൽഹിക്കുണ്ട്. ധോണിയും റെയ്നയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും ചെന്നൈ ടീം ആഗ്രഹിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.