കോവിഡ്; വേദനയോടെ അശ്വിൻ പറയുന്നു 'ആവശ്യമുള്ളവർക്ക് എന്നാൽ കഴിയുന്ന സഹായമെത്തിക്കുമെന്ന് ഉറപ്പ് നൽകുന്നു'
text_fieldsന്യൂഡൽഹി: കോവിഡ് മൂലമുള്ള കടുത്ത പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാൻ തനിക്ക് കഴിയുന്നതെല്ലാം ചെയ്യുമെന്ന് ഇന്ത്യയുടെ ഒാഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രാജ്യത്തെ തകർത്തുകൊണ്ടിരിക്കുന്ന കോവിഡിെൻറ രണ്ടാം തരംഗം മൂലമുണ്ടായ മരണങ്ങളും നാശനഷ്ടങ്ങളും കാണുേമ്പാൾ ഹൃദയം തകരുകയാണെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു.
എെൻറ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് കാണുേമ്പാൾ ഹൃദയം തകരുകയാണ്. ഇൗ സാഹചര്യത്തിൽ ആരോഗ്യ സംരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന ഓരോരുത്തരോടും എെൻറ ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. അതോടൊപ്പം, ജാഗ്രത പാലിക്കാനും സുരക്ഷിതരായിരിക്കാനും ഓരോ ഇന്ത്യക്കാരനോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കാനും ഞാൻ ആഗ്രഹിക്കുന്നു. -അശ്വിൻ ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.
മറ്റുള്ളവരേക്കാൾ എനിക്കുള്ള അനുഗ്രഹങ്ങൾ ചൂണ്ടിക്കാട്ടി എെൻറ ട്വീറ്റിന് പ്രതികരണങ്ങൾ വരുമെന്നറിയാം. എന്നാൽ, ഇത് ആരെയും വെറുതെ വിടാത്ത ഒരു വൈറസാണെന്നും ഞാനും അതിനെതിരെ എല്ലാവർക്കുമൊപ്പം പോരാട്ടത്തിലാണെന്നും പറയാൻ ആഗ്രഹിക്കുന്നു. സഹായങ്ങൾ എന്ത് വേണമെങ്കിലും എന്നെ അറിയിക്കുക. എന്നാൽ, കഴിയുന്ന സഹായങ്ങൾ ചെയ്യുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. -അശ്വിൻ മറ്റൊരു ട്വീറ്റിൽ പറഞ്ഞു.
Heart breaking to see what's happening around my country! I am not in the healthcare fraternity, but my sincere gratitude to each of them. I would also like to make an earnest appeal to every Indian to exercise caution and stay safe.
— Stay home stay safe! Take your vaccine🇮🇳 (@ashwinravi99) April 23, 2021
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് 3.32 ലക്ഷം പുതിയ കേസുകളാണ് വെള്ളിയാഴ്ച്ച റിപ്പോർട്ട് ചെയ്തത്. അതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകൾ 1.62 കോടിയിലധികമായി വർധിച്ചു. ആക്ടീവ് കേസുകൾ 24 ലക്ഷവുമായി. 2,263 പേർ കൂടി മരിച്ചതോടെ ആകെ കോവിഡ് മരണങ്ങൾ 1,86,920 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.