ലോകകപ്പിൽ നിന്ന് ഇന്ത്യ മടങ്ങുേമ്പാൾ ക്ഷീണം ഐ.സി.സിക്കും സംപ്രേഷകർക്കും
text_fieldsമുംബൈ: ക്രിക്കറ്റ് എന്നാൽ ഇന്ത്യയാണ്. ഫുട്ബാളിൽ ലാറ്റിനമേരിക്കൻ പാദപതനങ്ങൾക്കൊപ്പം ആരാധകമനസ്സ് തീപിടിച്ചോടുംപോലെ ക്രിക്കറ്റിലാകുേമ്പാൾ ഇന്ത്യക്കൊപ്പമാകും കാണികളുടെ കണ്ണും ഹൃദയവും. അതിനാൽ ടീം നേരേത്ത മടങ്ങുന്നത് സംഘാടകർക്ക് വലിയ ക്ഷീണമാകുമെന്നുറപ്പ്.
2007ലെ ഏകദിന ലോകകപ്പിൽനിന്ന് നേരേത്ത ഇന്ത്യ മടങ്ങിയതുണ്ടാക്കിയ ക്ഷീണം ചെറുതായിരുന്നില്ലെന്ന് കണക്കുകൾ പറയുന്നു. ടെലിവിഷൻ പരസ്യങ്ങൾ ഇടിഞ്ഞും കാണികൾ ഒഴിഞ്ഞും വരുമാനം നേർപകുതിയിൽ താഴെയായാണ് കുറഞ്ഞത്. അന്ന് അവശേഷിച്ചിരുന്നത് 31 കളികളായിരുന്നെങ്കിൽ ഇത്തവണ മൂന്നെണ്ണം മാത്രമേയുള്ളൂവെന്നത് ഐ.സി.സിക്ക് വലിയ ആശ്വാസമാണ്.
എന്നാൽ, സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ ഇന്ത്യക്ക് ഇത് ആഘാതമാകും. എട്ടു വർഷത്തേക്കാണ് ഐ.സി.സിയുമായി സ്റ്റാർ ഇന്ത്യ കരാറിലെത്തിയിരുന്നത്. അത് 2023ലെ ഏകദിന ലോകകപ്പോടെ അവസാനിക്കാനിരിക്കുകയാണ്. കഴിഞ്ഞ വർഷം കോവിഡ് കൊണ്ടുപോയതിെൻറ ക്ഷീണം ട്വൻറി20 ലോകകപ്പിൽ തീർക്കാനിരുന്നത് ഇന്ത്യയുടെ നേരേത്തയുള്ള മടക്കം തളർത്തും. ക്വാർട്ടർ േപാരാട്ടങ്ങളില്ലാതെ നേരെ സെമി ഫൈനലാണ് ഇത്തവണ നടന്നത്.
സൂപ്പർ 12 ടീമുകൾ ലീഗ് റൗണ്ട് കളിച്ച് ക്വാർട്ടർ കളിച്ചിരുന്നെങ്കിൽ ഇന്ത്യയും കളിക്കുമായിരുന്നു. ഗ്രൂപ്പിൽ മൂന്നാമതായതോടെ അതുണ്ടായില്ല. ഇന്ത്യ സെമിയും ഫൈനലും കളിച്ചിരുന്നെങ്കിൽ വരുമാനം അനേക ഇരട്ടികളാകുമായിരുന്നു. ഇന്ത്യ-പാക് മത്സരത്തിൽ മാത്രം 100 കോടിയിലേറെയാണ് സംപ്രേഷകർക്ക് പരസ്യ വരുമാനം. 16.7 കോടി പേരാണ് കളി ടെലിവിഷനിൽ വീക്ഷിച്ചത്. അതിെൻറ തുടർച്ചയാണ് മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.