ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഓവലിൽ. ഇന്ത്യ കളിക്കുമോ?
text_fieldsലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ജൂൺ ഏഴു മുതൽ വിഖ്യാതമായ ഓവൽ മൈതാനത്താകും മത്സരം. നിലവിലെ പോയിന്റ് പരിഗണിച്ചാൽ ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിൽ രണ്ടെണ്ണമാകും മുഖാമുഖം വരിക. ഇന്ത്യയിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ പരമ്പരയിലെ പ്രകടനം ഇന്ത്യക്കും ആസ്ട്രേലിയക്കും നിർണായകമാണ്. ന്യുസിലൻഡാണ് നിലവിലെ ജേതാക്കൾ. എന്നാൽ, ടീം ഇത്തവണ പോയിന്റ് നിലയിൽ ഏറെ പിറകിലായതിനാൽ ഫൈനൽ കളിക്കില്ല. ഇന്ത്യയായിരുന്നു രണ്ടാമത്.
ആസ്ട്രേലിയയാണ് പോയിന്റ് പട്ടികയിൽ മുന്നിൽനിൽക്കുന്നത്- ശതമാനക്കണക്കിൽ 75.56. ഇന്ത്യയാകട്ടെ, 58.93ഉമുായി പിറകിലുണ്ട്. ഇന്ത്യ- ഓസീസ് പരമ്പരയിലെ ജേതാക്കൾ ഫൈനൽ കളിക്കുമെന്നുറപ്പാണ്.
മൂന്നും നാലും സ്ഥാനത്ത് ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾ തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. ശ്രീലങ്കക്ക് മുന്നിൽ ന്യൂസിലൻഡിനെതിരെ രണ്ടു ടെസ്റ്റുകളാണ് അടുത്തായി വരാനുള്ളത്. രണ്ടും കിവി കളിമുറ്റങ്ങളിലുമാണ്. എന്നാൽ, ദക്ഷിണാഫ്രിക്കക്ക് വെസ്റ്റ് ഇൻഡീസാണ് എതരിാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.