ക്രിക്കറ്റിൽ പുരുഷ, വനിത ടീമുകള്‍ക്ക് തുല്യ സമ്മാനത്തുക; ചരിത്ര പ്രഖ്യാപനവുമായി ഐ.സി.സി
text_fieldsഡർബൻ: ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഇനി പുരുഷ, വനിത ടീമുകള്‍ക്ക് തുല്യ സമ്മാനത്തുകയായിരിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പ്രഖ്യാപിച്ചു.
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ചരിത്രപരമായ തീരുമാനം. 2030ഓടെയാകും പുരുഷ, വനിത ടീമുകൾക്ക് തുല്യ സമ്മാനത്തുക നയം പൂര്‍ണമായും നടപ്പാവുക. ചരിത്രപരമായ ഈ തീരുമാനം ഏറെ സന്തോഷം നല്‍കുന്നതാണെന്ന് ചെയര്മാന് ഗ്രെഗ് ബാര്‍ക്ലെ പ്രതികരിച്ചു. തുല്യ സമ്മാനത്തുക നല്‍കുക എന്ന ലക്ഷ്യത്തോടെ 2017 മുതല്‍ വനിത ടൂര്‍ണമെന്റുകളിലെ സമ്മാനത്തുക ക്രമാനുഗതമായി വര്ധിപ്പിച്ചുവരുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.