യുക്രെയ്ന്റെ അപേക്ഷ തള്ളി; മൂന്ന് രാജ്യങ്ങൾക്ക് ഐ.സി.സിയിൽ പുതുതായി അംഗത്വം
text_fieldsദുബൈ: മൂന്ന് പുതിയ രാജ്യങ്ങൾക്ക് കൂടി അംഗത്വം നൽകി ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. കംബോഡിയ, ഉസ്ബക്കിസ്താൻ, ഐവറികോസ്റ്റ് എന്നി രാജ്യങ്ങൾക്കാണ് അംഗത്വം നൽകിയത്. ബർമ്മിങ്ഹാമിൽ നടന്ന കോൺഫറൻസിലാണ് അംഗത്വം പ്രഖ്യാപിച്ചത്.
മൂന്ന് രാജ്യങ്ങൾക്ക് കൂടി അംഗത്വം നൽകിയതോടെ ഐ.സി.സിയിലെ അംഗസംഖ്യ 108 ആയി ഉയർന്നു. ഇതിൽ 96 അസോസിയേറ്റ് രാജ്യങ്ങളും ഉൾപ്പെടും. രണ്ട് ഏഷ്യൻ രാജ്യങ്ങളും കൂടി ഉൾപ്പെട്ടതോടെ 25 രാജ്യങ്ങൾ ഏഷ്യയിൽ നിന്നും ഉണ്ടാവും. ഐവറികോസ്റ്റ് കൂടി എത്തിയതോടെ ആഫ്രിക്കയിൽ നിന്നുള്ള അംഗരാജ്യങ്ങളുടെ എണ്ണം 21 ആയി.
50, 20 ഓവർ മത്സരങ്ങൾക്കുള്ള ടീമുകൾക്കൊപ്പം ജൂനിയർ വനിത ടീമുകളുമുണ്ടെങ്കിൽ മാത്രമേ ഐ.സി.സി അംഗത്വത്തിനായി അപേക്ഷിക്കാനാവു. ഐ.സി.സിയുടെ മാനദണ്ഡങ്ങൾ മൂന്ന് രാജ്യങ്ങളും പാലിച്ചുവെന്ന് അധികൃതർ അറിയിച്ചു. അതേസമയം, സുരക്ഷിതമായി മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യുക്രെയ്ന്റെ അപേക്ഷ തള്ളിയതെന്നും അവർക്കുള്ള പിന്തുണ തുടരുമെന്നും ഐ.സി.സി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.