ഇനി 13 നാൾ; കളം പിടിക്കാൻ കാനഡ
text_fieldsരാജ്യം കാനഡയാണെങ്കിലും പാഡയണിയുന്നവരിൽ പലരും വ്യത്യസ്ത രാജ്യ വംശജരാണെന്ന സവിശേഷതയാണ് അവരുടെ ക്രിക്കറ്റ് ടീമിനുള്ളത്. 1968 മുതലേ ഐ.സി.സി അസോസിയേറ്റ് മെംബറാണ്. പ്രധാന ടൂർണമെന്റുകളുടെ വിജയചിത്രങ്ങളിൽ ഇടംപിടിക്കാൻ പക്ഷേ, ഇതുവരെ ടീമിന് സാധ്യമായിട്ടില്ല.
നാല് ഏകദിന ക്രിക്കറ്റ് ലോകകപ്പുകളിൽ സാന്നിധ്യമറിയിച്ചിരുന്നെങ്കിലും ട്വന്റി 20യിലിത് അരങ്ങേറ്റമാണ്. എട്ടു തവണ അവസരം ലഭിക്കാതെപോയ ടീമിന് അവസരം ലഭിച്ച ഈ ലോകകപ്പ് ടീമിന് നൽകുന്ന പ്രതീക്ഷ വലുതാണ്. അതിന് തക്ക കാരണക്കാരായ ഒരുപറ്റം കളിക്കാരുടെ നിരയെയാണ് കാനഡ ഒരുക്കിയിരിക്കുന്നത്. പ്രധാനമായും ഇന്ത്യ, പാകിസ്താൻ വംശജരാണ് എന്നത് ടീമിനെ കൂടുതൽ വീര്യമുള്ളതാക്കുന്നുണ്ട്. 37കാരനും പരിചയസമ്പന്നനുമായ ക്യാപ്റ്റൻ സാദ് ബിൻ സഫറാണ് പ്രധാനായുധം.
ഓൾ റൗണ്ടറായ സാദിന്റെ കളിപാടവം ടീമിന് കരുത്താകുമെന്നാണ് പ്രതീക്ഷ. 30 വയസ്സിന് മുകളിലാണ് ടീമിന്റെ ശരാശരി പ്രായം. 30 വയസ്സിന് താഴെ മൂന്ന് പേരാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.