Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightലോകകപ്പ് യോഗ്യത...

ലോകകപ്പ് യോഗ്യത റൗണ്ട്​: ഒമാൻ സൂപ്പർ സിക്സിൽ

text_fields
bookmark_border
ലോകകപ്പ് യോഗ്യത റൗണ്ട്​: ഒമാൻ സൂപ്പർ സിക്സിൽ
cancel

മ​സ്ക​ത്ത്​: ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ല്‍ ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഒ​മാ​ന്​ തോ​ൽ​വി. സിം​ബാ​ബ്​‍വെ​യി​ലെ ബു​ലു​വാ​യോ അ​ത്​​ല​റ്റി​ക്​ ക്ല​ബ്​ ​​ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 76 റ​ണ്‍സി​നാ​ണ് സ്​​കോ​ട്ട്​​ല​ൻ​ഡ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യം ബാ​റ്റ്​ ചെ​യ്ത​ സ്​​കോ​ട്ട്​​ല​ൻ​ഡ്​ നി​ശ്ചി​ത അ​മ്പ​ത്​ ഓ​വ​റി​ൽ 320 റ​ൺ​സാ​ണെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റി​ങ്ങി​ന്​ ഇ​റ​ങ്ങി​യ ഒ​മാ​ന്​ ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 244 റ​ണ്‍സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. സെ​ഞ്ച്വ​റി​യും ഒ​രു വി​ക്ക​റ്റും നേ​ടി​യ ബ്ര​ണ്ട​ന്‍ മ​ക്ക​ല്ല​മാ​ണ് ക​ളി​യി​ലെ താ​രം. അ​തേ​സ​മ​യം, തു​ട​ര്‍ച്ച​യാ​യി ര​ണ്ടാം തോ​ല്‍വി വ​ഴ​ങ്ങി​യെ​ങ്കി​ലും സു​ൽ​ത്താ​നേ​റ്റ്​ സൂ​പ്പ​ർ സി​ക്സി​ന്​ ബെ​ർ​ത്തു​റ​പ്പി​ച്ചി​ട്ടു​ണ്ട്. നാ​ല് പോ​യ​ന്റു​മാ​യി ഒ​മാ​ന്‍ ഗ്രൂ​പ്​ ബി​യി​ൽ മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ്​ സ്ഥാ​ന​മു​റ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​റ് പോ​യ​ന്റു​മാ​യി ശ്രീ​ല​ങ്ക​യും സ്‌​കോ​ട്ട്‌​ല​ൻ​ഡും ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യി സൂ​പ്പ​ർ​സി​ക്സി​ലേ​ക്ക്​ ക​ട​ന്നി​ട്ടു​ണ്ട്.

ബ്ര​ണ്ട​ന്‍ മ​ക്ക​ല്ലം (121 പ​ന്തി​ല്‍ 136 റ​ണ്‍സ്), മാ​ത്യു ക്രോ​സ് (27), റി​ച്ചി ബെ​ര്‍റി​ങ്ട​ൺ (60) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ്​ സ്​​കോ​ട്ട്​​ല​ൻ​ഡി​ന്​ സ്​​കോ​ർ 300 ക​ട​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ഒ​മാ​ൻ നി​ര​യി​ൽ ന​സീം ഖു​ഷി (53), ശു​ഐ​ബ് ഖാ​ന്‍ (36), ആ​ഖി​ബ് ഇ​ല്യാ​സ് (31) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് തി​ള​ങ്ങി​യ​ത്. സ്‌​കോ​ട്ട്‌​ല​ൻ​ഡി​ന് വേ​ണ്ടി ക്രി​സ് ഗ്രീ​വ്‌​സ് അ​ഞ്ച് വി​ക്ക​റ്റെ​ടു​ത്തു. സൂ​പ്പ​ര്‍ സി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍ ജൂ​ണ്‍ 29 മു​ത​ൽ തു​ട​ങ്ങും. കൂ​ടു​ത​ല്‍ പോ​യ​ന്റ് നേ​ടു​ന്ന നാ​ല് ടീ​മു​ക​ള്‍ പ്ലേ​ഓ​ഫ് യോ​ഗ്യ​ത നേ​ടും. പ്ലേ​ഓ​ഫി​ലെ വി​ജ​യി​ക​ള്‍ ജൂ​ലൈ ഒ​മ്പ​തി​ന് ന​ട​ക്കു​ന്ന ക​ലാ​ശ​ക്ക​ളി​യി​ൽ മാ​റ്റു​ര​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC World Cup Qualifiers 2023Scotland vs Oman
News Summary - ICC Cricket World Cup Qualifiers 2023: Scotland vs Oman
Next Story