Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിന, ട്വൻറി20...

ഏകദിന, ട്വൻറി20 ലോകകപ്പുകളിൽ മാറ്റുരക്കുന്ന ടീമുകളുടെ എണ്ണം ഉയർത്തി ഐ.സി.സി; ചാമ്പ്യൻസ്​ ട്രോഫി വീണ്ടും വരുന്നു

text_fields
bookmark_border
crickt world cup
cancel

ദുബൈ: പുരുഷൻമാരുടെ ഏകദിന, ട്വൻറി20 ലോകകപ്പുകളിൽ മാറ്റുരക്കുന്ന ടീമുകളുടെ എണ്ണം വീണ്ടും പരിഷ്​കരിച്ച്​ രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിൽ. 2027ലെയും 2031ലെയും ഏകദിന ലോകകപ്പിന്​​ 14 ടീമുകളുണ്ടാവുമെന്ന്​ ഐ.സി.സി ചൊവ്വാഴ്​ച അറിയിച്ചു. ട്വൻറി20 ലോകകപ്പിലെ ടീമുകളുടെ എണ്ണം 20 ആക്കി ഉയർത്തും. 2024 മുതൽ 2031 വരെയുള്ള ഗ്ലോബൽ ഷെഡ്യൂളിലാണ്​ പ്രഖ്യാപനം.

മിനി ലോകകപ്പായ ചാമ്പ്യൻസ്​ ട്രോഫി വീണ്ടും വരുന്നു എന്നുള്ളതാണ്​ മറ്റൊരു പ്രധാന പ്രഖ്യാപനം. ഏകദിനത്തിലെ ആദ്യ എട്ട്​ സ്​ഥാന​ക്കാരെ പ​​ങ്കെടുപ്പിച്ച്​ 2025ലും 2029ലും ടൂർണമെൻറ്​ അരങ്ങേറും. 2017ൽ അവസാനം നടന്ന ചാമ്പ്യൻസ്​ ട്രോഫിയിൽ പാകിസ്​താനായിരുന്നു വിജയി.

2019ൽ ഇംഗ്ലണ്ട്​ ജേതാക്കളായ ഏകദിന ലോകകപ്പിൽ 10 ടീമുകളാണ്​ കളിച്ചിരുന്നത്​. അതിന്​ മുമ്പ്​ നടന്ന ലോകകപ്പിൽ 14 ടീമുകളുണ്ടായിരുന്നു.

'14 ടീമുകളും 54 മത്സരങ്ങളുമടങ്ങിയ ടൂർണമെൻറായിരിക്കും 2027ലെയും 2031ലെയും ഏകദിന ലോകകപ്പ്​. 2024, 2026,2028, 2030 വർഷങ്ങളിൽ ന​ടക്കേണ്ട ട്വൻറി20 ലോകകപ്പിലെ ടീമുകളുടെ എണ്ണം 20 ആക്കി ഉയർത്തും. 55 മത്സരങ്ങളാകും ടൂർണമെൻറിൽ ഉണ്ടാകുക' -ഐ.സി.സി വാർത്താകുറിപ്പിൽ അറിയിച്ചു.

എന്നാൽ ലോകടെസ്​റ്റ്​ ചാമ്പ്യൻഷിപ്പി​െൻറ മത്സരക്രമം ഇപ്പോഴത്തെ രീതിയിൽ തന്നെ നിലനിർത്താൻ ഐ.സി.സി തീരുമാനിച്ചു. 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഏകദിന ലോകകപ്പി​െൻറ ഫോർമാറ്റിലാകും വരുന്ന ലോകകപ്പുകൾ കളിക്കുക. 14 ടീമുകളെ ഏഴു ടീമുകൾ വീതമുള്ള രണ്ട്​ ഗ്രൂപ്പുകളാക്കി തിരിക്കും. ഇതിൽ മികച്ച മൂന്ന്​ ടീമുകൾ വീതം സൂപ്പർ സിക്​സിലെത്തും. തുടർന്ന്​ സെമിയും ഫൈനലും.

ട്വൻറി20 ലോകകപ്പിൽ അഞ്ച്​ ടീമുകൾ വീതമുള്ള നാല്​ ഗ്രൂപ്പുകളുണ്ടാകും. ഇതിൽ മികച്ച നാല്​ ടീമുകൾ സൂപ്പർ എട്ടിൽ എത്തും. ശേഷം നോക്കൗട്ട്​ റൗണ്ടായ സെമിയും ഫൈനലും. നാലു ടീമുകൾ വീതമുള്ള രണ്ട്​ ഗ്രൂപ്പുകളായിട്ടാണ്​ ചാമ്പ്യൻസ്​ ട്രോഫി​ ഒരുക്കുക. ഇതിലെ മികച്ച നാല്​ ടീമുകൾ സെമിഫൈനൽസ്​ കളിക്കുന്ന രീതിയിലാണ്​ മത്സരക്രമം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iccchampions trophyicc mens t20 world cupODI World Cup
News Summary - ICC Expands Men's ODI World Cup To 14 Teams From 2027 From 2024 20 Teams in T20 World Cup
Next Story