ക്രിക്കറ്റിൽ ഇനി ജയ് ഷാ കാലം; ഐ.സി.സി ചെയർമാൻ സ്ഥാനം ഏറ്റെടുത്തു, ആദ്യ വെല്ലുവിളി ചാമ്പ്യൻസ് ട്രോഫി
text_fieldsദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചെയർമാൻ സ്ഥാനം ഏറ്റെടുത്ത് ജയ് ഷാ. ഗ്രെഗ് ബാർക്ലേയുടെ പിൻഗാമിയായാണ് 36കാരനായ ജയ് ഷാ ഐ.സി.സിയുടെ തലപ്പെത്തെത്തുന്നത്.
ഐ.സി.സി ചെയര്‍മാനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവർക്ക് ശേഷം ചെയർമാനാകുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് ജയ് ഷാ.
ക്രിക്കറ്റിനെ കൂടുതൽ രാജ്യങ്ങളിലേക്ക് വളർത്താൻ ശ്രമിക്കുമെന്ന് സ്ഥാനമേറ്റടുത്ത ശേഷം ജയ് ഷാ പ്രതികരിച്ചു. വനിതാ ക്രിക്കറ്റിന്‍റെ വളര്‍ച്ച ഉറപ്പാക്കും ആഗോള തലത്തിൽ ക്രിക്കറ്റിൽ അപാരമായ സാധ്യതകളുണ്ട്. ഐ.സി.സി ടീമുമായും അംഗരാജ്യങ്ങളുമായും ചേർന്ന് കളിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നുവെന്നു. 2028ലെ ഒളിമ്പിക് ഗെയിംസിനായി തയാറെടുക്കുകയാണെന്നും ജയ് ഷാ കൂട്ടിച്ചേർത്തു.
ഇന്ത്യ-പാകിസ്താൻ വിവാദങ്ങൾ കൊഴുക്കുന്ന വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫിയായിരിക്കും ജയ് ഷാക്ക് മുന്നിലെ പ്രധാന വെല്ലുവിളി.
2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ ജോയന്റ് സെക്രട്ടറിയായ ജയ് ഷാ പിന്നാലെ സെക്രട്ടറിയുമായി. ബി.സി.സി.ഐ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗില്‍ ജയ് ഷായാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. അമിത് ഷാ ആയിരുന്നു അപ്പോൾ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ്. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം നവീകരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി രൂപകല്‍പന ചെയ്യുന്നതിലും മുന്‍നിരയില്‍ ജയ് ഷായായിരുന്നു. 25-ാം വയസിലാണ് ജയ് ഷാ ആദ്യമായി ബി.സി.സി.ഐയിൽ ഒരു പദവിയിലെത്തുന്നത്. മാര്‍ക്കറ്റിംഗ് കമ്മിറ്റിം അംഗമായിട്ടായിരുന്നു തുടക്കം.
2015ല്‍ ബി.സി.സി.ഐ പ്രസിഡന്‍റായിരുന്ന എന്‍ ശ്രീനിവാസനെ പുറത്താക്കുന്നതിന് പിന്നിലെ സൂത്രധാരൻമാരിലൊരാളായിരുന്നു ജയ് ഷാ. ബി.സി.സിഐ സെക്രട്ടറിയായി അനുരാഗ് ഠാക്കൂറിനെ പിന്തുണച്ച ജയ് ഷാ ശ്രീനിവാസന്‍റെ പ്രതിനിധിയായി മത്സരിച്ച സഞ്ജയ് പട്ടേലിനെ ഒരു വോട്ടിന് തോല്‍പ്പിക്കുന്നകിലും നിര്‍ണായ പങ്ക് വഹിച്ചു. 2019ല്‍ ആദ്യമായി ബി.സി.സി.ഐ സെക്രട്ടറിയായ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റിലെ കരുത്തനായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.