Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightട്വന്‍റി 20...

ട്വന്‍റി 20 റാങ്കിങ്ങിലും ഒന്നാമതായി ബാബർ അസം; കോഹ്​ലി അഞ്ചാമത്​

text_fields
bookmark_border
kohli babar
cancel

ദുബൈ: ട്വന്‍റി 20 ലോകകപ്പിലെ ഉജ്ജ്വല പ്രകടനത്തോടെ റാങ്കിങ്ങിലും ഒന്നാമതായി ബാബർ അസം. ദീർഘകാലമായി ട്വന്‍റി 20 റാങ്കിങ്ങിൽ ഒന്നാമതായുണ്ടായിരുന്ന ഇംഗ്ലീഷ്​ താരം ഡേവിഡ്​ മലാനെ പിന്തള്ളിയാണ്​ ബാബർ ഒന്നാംസ്ഥാനത്തേക്ക്​ കയറിയത്​. ആസ്​ട്രേലിയയുടെ ആരോൺ ഫിഞ്ച്​ മൂന്നാമതും പാകിസ്​താന്‍റെ മുഹമ്മദ്​ റിസ്​വാൻ നാലാമതുമാണ്​. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലി അഞ്ചാമതാണ്​. എട്ടാം സ്ഥാനത്തുള്ള ലോകേഷ്​ രാഹുലാണ്​ ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻതാരം. രോഹിത്​ ശർമ 23മതാണ്​.

​നേരത്തേ ഏകദിന റാങ്കിങ്ങിലും വിരാട്​ കോഹ്​ലിയെ പിന്തള്ളി ബാബർ ഒന്നാമതെത്തിയിരുന്നു. ട്വന്‍റി 20 ടീം റാങ്കിങ്ങിൽ ഇംഗ്ലണ്ട്​ ഒന്നാം സ്ഥാനത്ത്​ തുടരു​േമ്പാൾ പാകിസ്​താൻ രണ്ടാംസ്ഥാനത്തേക്ക്​ കയറി. ഇന്ത്യ മൂന്നാമതും ന്യൂസിലൻഡ്​ നാലാമതുമാണ്​.

ബൗളർമാരിൽ സ്​പിന്നർമാരുടെ ആധിപത്യമാണ്​. ശ്രീലങ്കയുടെ വനിന്ദു ഡിസിൽവ ഒന്നാമതും ദക്ഷിണാഫ്രിക്കയുടെ തബ്രീസ്​ ഷംസി രണ്ടാമതുമാണ്​. ഇംഗ്ലണ്ടിന്‍റെ ആദിൽ റഷീദ്​ മൂന്നാമതും അഫ്​ഗാന്‍റെ റാഷിദ്​ ഖാൻ നാലാമതും നിൽക്കുന്നു. 18ാം സ്ഥാനത്തുള്ള ഭുവനേശ്വർ കുമാറാണ്​​ ഇന്ത്യൻ താരങ്ങളിൽ മുമ്പിലുള്ളത്​. ആൾ റൗണ്ടർമാരിൽ അഫ്​ഗാൻ താരം മുഹമ്മദ്​ നബിയാണ്​ ഒന്നാമത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babar AzamVirat Kohli
News Summary - Icc Men's T20I Team Rankings
Next Story