ആരാവും പതിറ്റാണ്ടിെൻറ ക്രിക്കറ്റർ, പട്ടികയിൽ കോഹ്ലി മയം
text_fieldsദുബൈ: ഐ.സി.സിയുടെ പതിറ്റാണ്ടിലെ ക്രിക്കറ്റർ പുരസ്കാരത്തിന് ഇന്ത്യയിൽനിന്നു വിരാട് കോഹ്ലിയും ആർ. അശ്വിനും. 2011-2020 കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റർ പുരസ്കാരത്തിനുള്ള ചുരുക്കപ്പട്ടിക പുറത്തുവിട്ടപ്പോൾ അഞ്ച് കാറ്റഗറിയിലും ഇടംപിടിച്ച് ഇന്ത്യൻ നായകൻ താരമായി.
കഴിഞ്ഞ പത്തുവർഷത്തെ വ്യക്തിഗത പ്രകടനമികവാണ് കോഹ്ലിയെ പട്ടികയിലെ താരമാക്കിയത്. ഏറ്റവും മികച്ച ക്രിക്കറ്റർമാർക്കുള്ള പട്ടികയിൽ കോഹ്ലിയും അശ്വിനും ഉൾപ്പെടെ ഏഴു താരങ്ങളാണ് ഇടംപിടിച്ചത്. ടെസ്റ്റ്, ഏകദിനം, ട്വൻറി20 എന്നിവയിലും കോഹ്ലി മുൻനിരയിലുണ്ട്.
മൂന്നു ഫോർമാറ്റിലും 50നു മുകളിൽ ശരാശരി നിലനിർത്തുന്ന കോഹ്ലി 70 സെഞ്ച്വറികളുമായി റിക്കി പോണ്ടിങ്ങിനും (71) സചിൻ ടെണ്ടുൽകറിനും (100) പിന്നിലായി ജൈത്രയാത്രയിലാണ്. റൺവേട്ടയിലും (21,444 റൺസ്) റെക്കോഡ് നേട്ടങ്ങൾക്കൊരുങ്ങുന്ന കോഹ്ലിക്കു മുന്നിൽ പോണ്ടിങ്ങും (27,483), സചിനുമാണ് (34,357) ഉള്ളത്. വോട്ടെടുപ്പിെൻറ അടിസ്ഥാനത്തിൽ അന്തിമ വിജയിയെ പ്രഖ്യാപിക്കും.
പതിറ്റാണ്ടിെൻറ ക്രിക്കറ്റർ
വിരാട് കോഹ്ലി (ഇന്ത്യ)
ആർ. അശ്വിൻ (ഇന്ത്യ)
ജോ റൂട്ട് (ഇംഗ്ലണ്ട്)
കെയ്ൻ വില്യംസൺ (ന്യൂസിലൻഡ്)
സ്റ്റീവ് സ്മിത്ത് (ആസ്ട്രേലിയ)
എബി ഡിവില്ലിയേഴ്സ് (ദക്ഷിണാഫ്രിക്ക)
കുമാർ സംഗക്കാര (ശ്രീലങ്ക)
പതിറ്റാണ്ടിെൻറ ക്രിക്കറ്റർ (വനിത)
മെഗ് ലാനിങ്, എല്ലിസ് പെറി (ആസ്ട്രേലിയ)
മിതാലി രാജ്, ജൂലാൻ ഗോസ്വാമി (ഇന്ത്യ)
സൂസി ബെയ്റ്റ്സ് (ന്യൂസിലൻഡ്)
സ്റ്റഫാനി ടെയ്ലർ (വിൻഡീസ്)
ടെസ്റ്റ് െപ്ലയർ
വിരാട് കോഹ്ലി
കെയ്ൻ വില്യംസൺ
സ്റ്റീവ് സ്മിത്ത്
ജെയിംസ് ആൻഡേഴ്സൺ
രംഗന ഹെരാത്
യാസിർ ഷാ
ഏകദിന െപ്ലയർ
വിരാട് കോഹ്ലി
ലസിത് മലിംഗ
മിച്ചൽ സ്റ്റാർക്
എബി ഡിവില്ലിയേഴ്സ്
രോഹിത് ശർമ
എം.എസ്. ധോണി
കുമാർ സംഗക്കാര
ട്വൻറി20 െപ്ലയർ
റാഷിദ് ഖാൻ
വിരാട് കോഹ്ലി
ഇംറാൻ താഹിർ
ആരോൺ ഫിഞ്ച്ല
സിത് മലിംഗ
ക്രിസ് ഗെയ്ൽ
രോഹിത് ശർമ
സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്
വിരാട് കോഹ്ലി,
കെയ്ൻ വില്യംസൺ,
ബ്രണ്ടൻ മക്കല്ലം,
മിസ്ബാഹുൽ ഹഖ്,
എം.എസ്. ധോണി,
അന്യ ശ്രുബോസ്ലെ,
കാതറിൻ ബ്രണ്ട്,
മഹേല ജയവർധനെ,
ഡാനിയൽ വെറ്റോറി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.