ദൈവം അനുഗ്രഹിച്ചാൽ, രാമക്ഷേത്രം കാണാൻ ഇന്ത്യയിലേക്ക് വരുമെന്ന് ഡാനിഷ് കനേരിയ
text_fields
കറാച്ചി: ദൈവം അനുഗ്രഹിച്ചാൽ തീര്‍ച്ചയായും അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമ ക്ഷേത്രം കാണാന്‍ ഇന്ത്യയിലെത്തുമെന്ന് മുന്‍ പാകിസ്താന്‍ സ്പിന്‍ ബൗളര്‍ ഡാനിഷ് കനേരിയ. നേരത്തെ രാമക്ഷേത്രത്തിന്‍റെ ഭൂമിപൂജയെ പിന്തുണച്ച് താരം ട്വീറ്റ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഇന്ത്യാ ടിവിയോട് പ്രതികരിക്കുകയായിരുന്നു താരം.
രാമ ക്ഷേത്രത്തിനായുള്ള ഭൂമി പൂജയ്ക്ക് പിന്തുണ നല്‍കി ട്വീറ്റ് ചെയ്തത് ആരെയും അധിക്ഷേപിക്കാനോ വേദനിപ്പിക്കാനോ അല്ല. രാമെൻറ വിശ്വാസി ആയതിനാല്‍ മാത്രമാണ് അങ്ങനെ ചെയ്തത്. രാമെൻറ അനുഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇന്ത്യയിലെത്തി രാമക്ഷേത്രം കാണും'-ഡാനിഷ് കനേരിയ പറഞ്ഞു.
'ലോകത്തിലെ മുഴുവന്‍ ഹിന്ദുക്കളെയും സംബന്ധിച്ച് ചരിത്രപരമായ ദിനമായിരുന്നു ആഗസ്ത് 5. ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്'. -ഇങ്ങനെയായിരുന്നു ഭൂമി പൂജയെ പിന്തുണച്ച് അദ്ദേഹം ട്വീറ്റ് ചെയ്തത്.
'ശ്രീരാമന്‍റെ ഭംഗി അദ്ദേഹത്തിന്‍റെ പേരിലല്ല, സ്വഭാവത്തിലാണ്. തിന്മക്കെതിരായ നന്മയുടെ വിജയപ്രതീകമാണ് അദ്ദേഹം. ലോകമെമ്പാടും ഇന്ന് സന്തോഷത്തിന്‍റെ തരംഗമുണ്ട്. അത് വലിയ സംതൃപ്തിയുടെ നിമിഷമാണ്'. ജയ് ശ്രീറാം ടാഗോടെയായിരുന്നു കനേരിയയുടെ അന്നത്തെ ട്വീറ്റ്.
2000 മുതൽ 2010 വരെ പാകിസ്താനായി കളിച്ച കനേരിയ ടീമംഗമായിരിക്കെ ഹിന്ദുവായതിനാൽ അവഗണന നേരിട്ടു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.