ക്രിക്കറ്റിെൻറ മാന്യതക്ക് നിരക്കാത്തതൊന്നുമല്ല; എന്നാലും, എെൻറ ടീമിലെ ബൗളർ അത് ചെയ്യരുത് -ദിനേശ് കാർത്തിക്ക്
text_fields
ദുബൈ: െഎ.പി.എൽ കഴിഞ്ഞ സീസണിൽ മങ്കാദ് ചെയ്ത് എതിർ ടീമിലെ താരത്തെ പുറത്താക്കിയതിന് ഏറെ പഴികേട്ട താരമാണ് രവിചന്ദ്ര അശ്വിൻ. കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കവെയാണ് ബൗളിങ്ങിനിടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ അശ്വിന്‍ മങ്കാദ് ചെയ്ത് പുറത്താക്കിയത്. അത് കളിയുടെ ഗതി തന്നെ മാറ്റുകയും പിന്നാലെ രാജസ്ഥാൻ തോൽവിയേറ്റുവാങ്ങുകയും ചെയ്തിരുന്നു.
ക്രിക്കറ്റിെൻറ മാന്യതക്ക് ചേർന്നതല്ലെന്നും ചതിയാണെന്നുമടക്കമുള്ള ചർച്ചകളായിരുന്നു മങ്കാദിങ്ങിനെ കുറിച്ച് ഉയർന്നുവന്നത്. ഇൗ സീസൺ െഎ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിന് വേണ്ടിയാണ് അശ്വിൻ കളിക്കുന്നത്. എന്നാൽ മങ്കാദിങ്ങിനോട് വലിയ 'നോ' പറഞ്ഞിരിക്കുകയാണ് ഡൽഹിയുടെ പരിശീലകനായ റിക്കി പോണ്ടിങ്. മങ്കാദിങ് മാന്യതക്ക് ചേര്‍ന്നതല്ലെന്നും താന്‍ കോച്ചായിരിക്കുന്നിടത്തോളം ഒരു ബാറ്റ്‌സ്മാനെയും അത്തരത്തിൽ പുറത്താക്കാൻ അശ്വിനെ അനുവദിക്കില്ലെന്നും പോണ്ടിങ് വ്യക്തമാക്കി.
എന്നാൽ, ഇക്കാര്യത്തിൽ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേർസ് നായകൻ ദിനേശ് കാർത്തിക്ക്. ക്രിക്കറ്റിെൻറ പരിശുദ്ധിക്ക് എതിരായ ഒന്നാണ് മങ്കാദിങ് എന്ന് തോന്നിയിട്ടില്ലെന്ന് കാർത്തിക്ക് പറഞ്ഞു. 'മങ്കാദിങ് വിക്കറ്റുകള്‍ ക്രിക്കറ്റിെൻറ മാന്യതക്ക് നിരക്കാത്ത ഒന്നായി എനിക്ക് തോന്നിയിട്ടില്ല. ബാറ്റ്‌സ്മാന്‍ അനുവാദമില്ലാതെ ഏതൊക്കെ സമയത്ത് ക്രീസിന് പുറത്തിറങ്ങുന്നുവോ അപ്പോഴൊക്കെ പുറത്താക്കാനുള്ള സ്വാതന്ത്ര്യം ബൗളര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കുമുണ്ട്.
ഇത്തരം സംഭവങ്ങള്‍ നിയമത്തിന് അനുസൃതമായിരിക്കണം. അതുപോലെ ഒരാളെ പുറത്താക്കേണ്ടതുണ്ടോ എന്നതിനെ കുറിച്ച് നായകനാണ് ആലോചിച്ച് തീരുമാനമെടുക്കേണ്ടത്. ബൗളറോ അംപയറോ അല്ല. പന്തെറിയുന്ന സമയത്ത് ബാറ്റ്‌സ്മാന്‍ എന്തായാലും ക്രീസില്‍ തന്നെ വേണം. ക്രീസിന് പുറത്താണെങ്കില്‍ ബൗളര്‍ക്ക് പുറത്താക്കാം. ബാറ്റ്‌സ്മാന്‍ പുറത്തുപോകുന്നതിന് മുമ്പ് ആലോചിക്കണമെന്ന് മാത്രം. -കാർത്തിക്ക് വ്യക്തമാക്കി.
അതേസമയം, തെൻറ ടീമിലെ ഒരു ബൗളറാണ് ഇത്തരത്തില്‍ ബാറ്റ്‌സ്മാനെ പുറത്താക്കുന്നതെങ്കില്‍ സമ്മതിക്കില്ലെന്നും കാര്‍ത്തിക് പറഞ്ഞു. ''എെൻറ ടീമിൽ അങ്ങനെ സംഭവിച്ചാൽ ഞാന്‍ ബാറ്റ്‌സ്മാനോട് ക്രീസില്‍ തന്നെ തുടരാന്‍ പറയും. ഇത്തരം പുറത്താകലുകള്‍ അനാവശ്യമായി കാര്യമാണ്. അല്ലാതെ ബാറ്റ്‌സ്മാനെ പുറത്താക്കുനുള്ള കഴിവ് എെൻറ ടീമിലെ ബൗളർമാർക്കുണ്ട്.'' -കാര്‍ത്തിക് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.