ഋഷഭ് പന്തിനും വാഷിങ്ടൺ സുന്ദറിനുമാകുമെങ്കിൽ റണ്ണെടുക്കാൻ അവർ മാത്രം എന്തേ മറന്നു? ഇംഗ്ലീഷ് തോൽവിയെ ട്രോളി അക്തർ
text_fieldsകറാച്ചി: ആസ്ട്രേലിയയിലെ ഗബ്ബയിൽ തുടങ്ങി അവസാനം ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹ്മദാബാദിലെ മൊേട്ടരയിൽ വരെ ഇന്ത്യയെ സ്വപ്ന വിജയങ്ങളിലേക്കു വഴി നടത്തിയ യുവനിരയായ ഋഷഭ് പന്തിനും വാഷിങ്ടൺ സുന്ദറിനുമൊപ്പമാണിപ്പോൾ കായിക ലോകം. ഗബ്ബയിലെ അവസാന ടെസ്റ്റിൽ പുറത്താകാതെ 89 റൺസുമായി നിറഞ്ഞാടിയ പന്ത് അഹ്മദാബാദിലെ െമാേട്ടരയിൽ നാലാമത്തെയും അവസാനത്തെയും ടെസ്റ്റിലും സെഞ്ച്വറി തിളക്കത്തോടെ ടീമിന് തകർപ്പൻ വിജയവും പരമ്പരയും ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കലാശപ്പോരിൽ ടിക്കറ്റും സമ്മാനിച്ചിരുന്നു. മൊേട്ടര സ്റ്റേഡിയത്തിൽ ബാറ്റുകൊണ്ടു മാത്രമല്ല, സ്റ്റമ്പിനു പിറകിലും താരം അസാധ്യ പ്രകടനം കാഴ്ചവെച്ചു. സമാനമായാണ് അടുത്തിടെ മാത്രം ദേശീയ ടീമിൽ ഇടമുറപ്പിച്ച വാഷിങ്ടൺ സുന്ദറും കളിമികവുമായി ടീമിന്‍റെ വിജയങ്ങൾക്ക് പന്തുവളച്ചത്.
ഇംഗ്ലീഷ് പരാജയത്തെ കുറിച്ച് യൂടൂബ് ചാനലിന്‍റെ ചോദ്യത്തിന് മറുപടിയിൽ പാക് മുൻ ഫാസ്റ്റ് ബൗളർ ശുഐബ് അക്തറുടെ ഇംഗ്ലീഷ് പരാജയം ലജ്ജാകരമെന്നു വിശേഷിപ്പിച്ച താരം ഇരുവരും നടത്തിയ പ്രകടനം എന്തേ ഇംഗ്ലണ്ട് മറന്നുപോയതെന്ന് ചോദിച്ചു.
''ഋഷഭ് പന്തിനും വാഷിങ്ടൺ സുന്ദറിനും കൂടുതൽ റൺ എടുക്കാമെങ്കിൽ എന്തുകൊണ്ട് ഇംഗ്ലീഷുകാർക്കാകുന്നില്ല. പരമ്പരയിലുടനീളം എത്ര അനായാസമായാണ് ഇന്ത്യ ബാറ്റു ചെയ്തത്. അതവർക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബെർത്ത് ഉറപ്പുനൽകുകയും ചെയ്തു''.
അക്സർ പേട്ടലിന് ബൗളിങ് എളുപ്പമാകുന്ന പിച്ചായിരുന്നു മൊേട്ടരയിൽ എന്നതിനൊപ്പം താരം ബുദ്ധി ഉപയോഗിച്ചാണ് ബൗൾ ചെയ്തത് എന്നതു കൂടി വിഷയമാണെന്ന് അക്തർ പറഞ്ഞു. ഇതേ വേഗത്തിൽ ഇനിയും പന്തെറിയാനായാൽ അതിവേഗം 100 വിക്കറ്റ് തികക്കുന്ന താരമെന്ന റെക്കോഡും സ്വന്തം പേരിൽ കുറിക്കുമെന്ന പ്രവചനവുമും ഇതോടൊപ്പം താരം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.