Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഒരാളെ 'ചൊറിഞ്ഞാൽ' 11...

ഒരാളെ 'ചൊറിഞ്ഞാൽ' 11 പേർ അവന്‍റെ പിറ​െക​യുണ്ടാകും; ലോഡ്​സ്​ വിജയ ശേഷം കെ.എൽ. രാഹുൽ

text_fields
bookmark_border
indian test team
cancel

ലണ്ടൻ: ലോഡ്​സ്​ മൈതാനിയിൽ ഇംഗ്ലണ്ടിനെ 151 റൺസിന്​ തകർത്ത്​ ഇന്ത്യ ടെസ്റ്റ്​ പരമ്പരയിൽ 1-0ത്തിന്​ മുന്നിലെത്തിയിരുന്നു. അഞ്ചാം ദിവസം സംഭവിച്ച ഒരുപിടി ട്വിസ്റ്റുകളാണ്​ രണ്ടാം ടെസ്റ്റിന്‍റെ ഗതി നിശ്ചയിച്ചത്​. 89 റൺസ്​ കൂട്ടുകെട്ടുമായി ഇന്ത്യക്ക്​ ​മികച്ച ലീഡ്​ സമ്മാനിച്ച മുഹമ്മദ്​ ഷമി (56 നോട്ടൗട്ട്​) ജസ്​​പ്രീത്​ ബൂംറ (34 നോട്ടൗട്ട്​) സഖ്യത്തിന്‍റെ ബാറ്റിങ്​ എടുത്തു പറയേണ്ടതാണ്​.

ഉച്ചഭക്ഷണത്തിന്​ പിന്നാലെ എട്ടിന്​ 298 എന്ന നിലയിൽ ഇന്നിങ്സ്​​ ഡിക്ലയർ ചെയ്​ത ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിന്​ ക്ഷണിച്ചു. ഇന്ത്യൻ സീമർമാർക്ക്​ മു​ന്നിൽ മുട്ടിടിച്ച ഇംഗ്ലണ്ട്​ അവസാന ദിവസം എട്ട്​ ഓവർ മാത്രം അവശേഷിക്കേ കീഴടങ്ങി.

ഇന്ത്യ-ഇംഗ്ലണ്ട്​ കളിക്കാരുടെ ഉരസലിനും കളി പലവട്ടം സാക്ഷ്യം വഹിച്ചിരുന്നു. ബൂംറയെ ലക്ഷ്യം വെച്ചായിരുന്നു ഇംഗ്ലീഷ്​ താരങ്ങളുടെ സ്ലെഡ്​ജിങ്​. എന്നാൽ ഇംഗ്ലീഷുകാരുടെ പ്രകോപനത്തെ തുടർന്നാണ്​ ടീം ഒരു മനസ്സായി വിജയത്തിന്​ വേണ്ടി പരിശ്രമിച്ചതെന്ന്​ വെളിപ്പെടുത്തുകയാണ്​ കളിയിലെ താരമായ കെ.എൽ. രാഹുൽ.

'പരിഹാസം ഞങ്ങൾ കാര്യമാക്കുന്നില്ല, പക്ഷേ നിങ്ങൾ ഞങ്ങളുടെ ഒരാളുടെ പുറകെ പോയാൽ പതിനൊന്ന് പേരും പിറക​യുണ്ടാകും' -മത്സരശേഷം രാഹുൽ പറഞ്ഞു. രാഹുലിന്‍റെ (129) തകർപ്പൻ സെഞ്ച്വറിയുടെ മികവിലാണ്​ ഇന്ത്യ ഒന്നാം ഇന്നിങ്​സിൽ 364 റൺസിന്‍റെ ടോട്ടൽ ഉയർത്തിയത്​. രോഹിത്​ ശർമയുമായി ചേർന്ന്​ ഓപണിങ്​ വിക്കറ്റിൽ രാഹുൽ 126 റൺസാണ്​ ചേർത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KL Rahullordssledgingindia England test
News Summary - If You Go After One Of Our Guys, All 11 Will Come Right Back" KL Rahul After India's Lord's victory
Next Story