'ഞാൻ മാത്രമല്ല മുഴുവൻ പാകിസ്താൻ ടീമും ഞെട്ടിപ്പോയി'; ബാബറിന്‍റെ മടങ്ങിവരവിനെ കുറിച്ച് സഹതാരം
text_fields2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ മോശം പ്രകടനത്തിന് ശേഷം പാകിസ്താൻ ക്രിക്കറ്റ് ടീം നായക സ്ഥാനത്ത് നിന്നും ബാബർ അസമിനനെ നീക്കം ചെയ്തിരുന്നു. പേസ് ബൗളർ ഷഹീൻ അഫ്രിദിയായിരുന്നു പാകിസ്താന്‍റെ നായകനായത്. എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം പാകിസ്കതാൻ ക്രിക്കറ്റ് ബോർഡ് ട്വന്റി-20 ലോകകപ്പിന് മുന്നോടിയായി ബാബറിന് വീണ്ടും ക്യാപ്റ്റൻസി നൽകിയിരുന്നു. എന്നാൽ ഈ വർഷം നടന്ന ടി-20 ലോകകപ്പിലും പാകിസ്താൻ മോശം പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ആദ്യ റൗണ്ടിൽ തന്നെ ടീം പുറത്തായിരുന്നു. ബാബറിനെ വീണ്ടും നായകസ്ഥാനത്ത് കണ്ടപ്പോൾ ടീമിലെ എല്ലാവരും ഞെട്ടിയെന്ന് പറയുകയാണ് പാകിസ്താൻ താരം ഇമാദ് വാസിം. ലോകകപ്പിലേറ്റ ടി-20 തോൽവിയിൽ നിന്നും കരകയറാൻ ഒരുപാട് സമയമെടുത്തെന്നും വാസിം പറഞ്ഞു.
'അതെ ഞാൻ ഞെട്ടിയിരുന്നു, പക്ഷെ ഇതെല്ലാം സെലക്ടർമാരുടെ തീരുമാനമാണല്ലോ അവർക്ക് മികച്ചതായിട്ട് തോന്നിയത് അവരെടുത്തു. പാകിസ്താൻ ടീമിലെ എല്ലാവരും ഞെട്ടിയിരുന്നു, ഞാാൻ മാത്രമല്ല. പിന്നീട് ഞാൻ ഉൾപ്പടെ എല്ലാവരും ടി-20 ലോകകപ്പിൽ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. അതിൽ ഇനിയൊന്നും ചെയ്യാൻ സാധിക്കില്ല. എനിക്ക് തോന്നുന്നു ഞങ്ങൾക്ക് നല്ല ടീമുണ്ടായിരുന്നു എന്നാൽ അത് ക്ലിക്കായില്ലയ ഇത് എല്ലാ ഫോർമാറ്റിലും നടക്കാവുന്നതാണ് പ്രത്യേകിച്ച് ട്വന്‍റി-20 ക്രിക്കറ്റിൽ. എന്നാലും നിരാശയായിരുന്നു, ഒരുപാട് നാളെടുത്തു അതിൽ നിന്നും കരകയറാൻ,' ഇമാദ് വാസിം പറഞ്ഞു.
ടി-20 ലോകകപ്പിൽ ആദ്യ റൗണ്ടിൽ തന്നെ ഇന്ത്യയോടും യു.എസ്.എയോടും തോറ്റ് ആദ്യ റൗണ്ടിൽ പാകിസ്താൻ പുറത്തായിരുന്നു. ഈയിടെ അവസാനിച്ച ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ രണ്ട് മത്സരവും തോറ്റ് പാകിസ്താന് പരമ്പര നഷ്ടമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.