Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമോദി സ്​റ്റേഡിയത്തിൽ...

മോദി സ്​റ്റേഡിയത്തിൽ ഏറ്റവും വില അദാനി പവലിയന്​, തൊട്ടുപിന്നിൽ റിലയൻസും

text_fields
bookmark_border
മോദി സ്​റ്റേഡിയത്തിൽ ഏറ്റവും വില അദാനി പവലിയന്​, തൊട്ടുപിന്നിൽ റിലയൻസും
cancel

അഹമ്മദാബാദിലെ നരേന്ദ്രമോദി സ്​റ്റേഡിയത്തിൽ ഏറ്റവും ഉയർന്ന ടിക്കറ്റ്​​ നിരക്ക്​ അദാനി പവലിയന്​. തൊട്ടുപിന്നിൽ റിലയൻസ്​ കോർപ്പറേറ്റ്​ ബോക്​സുമുണ്ട്​. പേര്​ മാറ്റത്തിന്​ പിന്നാലെയാണ്​ രസകരമായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​. സർദാർ വല്ലഭായ്​ പ​േട്ടലിന്‍റെ പേരിലുള്ള സ്​​റ്റേഡിയത്തിന്‍റെ പേരാണ്​ നരേന്ദ്ര മോദി എന്നാക്കി മാറ്റിയത്​. രാഷ്​ട്രപതി രാംനാഥ്​ കോവിന്ദാണ് ഇക്കാര്യം​ പ്രഖ്യാപിച്ചത്​.


1,10,000 സീറ്റുകളുള്ള ​സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമാണ്​. ഇന്ത്യ ഇംഗ്ലണ്ട്​ മൂന്നാം ടെസ്റ്റ്​ നടക്കുന്ന സ്​റ്റേഡിയത്തിൽ മൂന്നാം നിലയിലുള്ള അദാനി പവലിയനിന്‍റെ ടിക്കറ്റ്​ നിരക്ക്​ 2500 രൂപയാണ്​. അദാനി പ്രീമിയം സ്റ്റാന്‍റിൽ ടിക്കറ്റ്​ ലഭിക്കണമെങ്കിൽ 1000 രൂപ മുടക്കണം. ഇതിനെ അപേക്ഷിച്ച്​ വില കുറവാണ്​ റിലയൻസ്​ പവലിയൻ ടിക്കറ്റിന്​. റിലയൻസിന്‍റെ കോർപ്പറേറ്റ്​ ബോക്​സിന്​ 500 രൂപ മുടക്കിയാൽ മതിയാകും. ഏറ്റവും താഴെയുള്ള റിലയൻ സ്റ്റാന്‍റിന്​ 300 രൂപയാണ്​ നിരക്ക്​.


കോർപ്പറേറ്റ്​ ചങ്ങാത്തത്തിന്‍റെ പേരിൽ ജനകീയ വിചാരണ നേരിടുന്നയാളാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. അദാനി, റിലയൻസ്​ ഉടമകളും മോദിയും തമ്മിലുള്ള സൗഹൃദം പ്രശസ്​തമാണ്​. സ്​റ്റേഡിയത്തിന്​ പുതിയ പേരിട്ടതോടെ ഈ വിഷയത്തെചൊല്ലി വ്യാപകമായ ട്രോളുകളാണ്​ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്​.


ഇന്ത്യ-ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ മത്സരത്തിന്​ മുന്നോടിയായി ഭൂമിപൂജയോടെയാണ്​ ഉദ്​ഘാടനചടങ്ങുകൾ നിർവഹിച്ചത്​. ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്​ബഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആൻജിയോപ്ലാസ്റ്റിക്​ ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബി.സി.സി.ഐ പ്രസിഡന്‍റ്​ സൗരവ്​ ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.


ഇന്ത്യ-ഇംഗ്ലണ്ട്​ പരമ്പരയിലെ 3,4 ടെസ്റ്റുകളും അഞ്ച്​ ട്വന്‍റികളും ഈ സ്​​റ്റേഡിയത്തിലാണ്​ നടക്കുന്നത്​. 2020ൽ അമേരിക്കൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപ്​ ഇന്ത്യ സന്ദർശിച്ചപ്പോൾ വേദിയൊരുക്കിയത്​ മൊ​േട്ടര സ്​റ്റേഡിയത്തിലായിരുന്നു. നേരത്തേ ഡൽഹി ഫിറോസ്​ ഷാ കോട്​ല സ്​റ്റേഡിയത്തിന്​ അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജയ്​റ്റ്​ലിയുടെ പേര്​ നൽകിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:relianceCricket StadiumAdani
Next Story