ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ബാറ്റിങ്; സഞ്ജു ടീമിലില്ല; മത്സരം മഴ തടസ്സപ്പെടുത്തി
text_fieldsഹാമിൽട്ടൻ: രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ന്യൂസിലൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മത്സരം മഴമൂലം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ത്യ 4.5 ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 22 റൺസെടുത്തു നിൽക്കെയാണ് മഴയെത്തിയത്.
നായകൻ ശികർ ധവാൻ (എട്ടു പന്തിൽ രണ്ട്), ശുഭ്മാൻ ഗിൽ (21 പന്തിൽ 19) എന്നിവരാണ് ക്രീസിൽ. രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് ഇറങ്ങിയത്.
മലയാളി താരം സഞ്ജു സാംസൺ, ഷാർദുൽ ഠാക്കൂർ എന്നിവർക്കു പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ ടീമിലെത്തി. ന്യൂസീലൻഡ‍് ടീമിൽ ഒരു മാറ്റമുണ്ട്. ആദം മിൽനെക്കു പകരം മൈക്കൽ ബ്രേസ്‌വെൽ പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിച്ചു. ആദ്യ കളിയിലെ ജയവുമായി മുന്നിലെത്തിയ ആതിഥേയർക്കെതിരെ ശിഖർ ധവാനും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്.
തോറ്റാൽ മൂന്നു മത്സര പരമ്പര നഷ്ടമാവും. ആദ്യം ബാറ്റ് ചെയ്ത് 300ലധികം റണ്ണടിച്ചിട്ടും ഏഴു വിക്കറ്റിന്റെ കനത്ത പരാജയമാണ് ഇന്ത്യ ആദ്യ ഏകദിനത്തിൽ ഏറ്റുവാങ്ങിയത്. ബാറ്റർമാർ നൽകിയ മുൻതൂക്കം ബൗളർമാർക്ക് നിലനിർത്താനായില്ല.
പ്ലെയിങ് ഇലവൻ
ഇന്ത്യ: ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ദീപക് ചാഹർ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്, യുസ്‌വേന്ദ്ര ചഹൽ
ന്യൂസീലൻഡ‍്: ഫിൻ അലൻ, ഡെവൺ കോൺവേ, കെയ്ൻ വില്യംസൻ, ഡാരിൽ മിച്ചൽ, ടോം ലാതം, ഗ്ലെൻ ഫിലിപ്സ്, മിച്ചൽ സാന്റ്നർ, മൈക്കൽ ബ്രേസ്‌വെൽ, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെർഗൂസൺ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.