കൊടുങ്കാറ്റായി ഹാർദിക്; ഓസീസിന് മൂന്നുവിക്കറ്റ് നഷ്ടം- മേൽക്കൈ അവസരമാക്കുമോ ഇന്ത്യ
text_fieldsപവർ േപ്ലഓവറുകളിൽ തകർത്തടിച്ച് ആധിപത്യ സൂചന കാട്ടിയ ഓസീസിനെ വരിഞ്ഞുമുറുക്കി ഹാർദിക് പാണ്ഡ്യ. ഷമിയും സിറാജും പരാജയമായ ബൗളിങ്ങിൽ രക്ഷാ ദൗത്യമേറ്റെടുത്താണ് ഹാർദിക് കൊടുങ്കാറ്റായത്. വിക്കറ്റുപോകാതെ അർധ സെഞ്ച്വറി കൂട്ടുകെട്ടുയർത്തിയ ഓപണർമാരായ ട്രാവിസ് ഹെഡിനെയും മിച്ചൽ മാർഷിനെയും മടക്കിയ പാണ്ഡ്യ സ്റ്റീവൻ സ്മിത്തിനെ പൂജ്യത്തിനും പുറത്താക്കി.
പതിവു പോലെ വലിയ സ്കോർ ഉയർത്തുമെന്ന് തോന്നിച്ച മിച്ചൽ മാർഷ് ഇത്തവണയും 47 റൺസുമായി നിറഞ്ഞുനിന്നപ്പോൾ ട്രാവിസ് ഹെഡ് 33ഉം എടുത്തു.
മൂന്ന് ഓവർ എറിഞ്ഞ് ഷമി 21 റൺസ് വിട്ടുനൽകിയപ്പോൾ സിറാജ് നാലോവറിൽ 25 റൺസും നൽകി. അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ എന്നിവരും നന്നായി പന്തെറിഞ്ഞു. എട്ടു പന്തിൽ ഏഴു റൺസുമായി ഡേവിഡ് വാർണറും മൂന്നു റണ്ണെടുത്ത് മാർനസ് ലബൂഷെയ്നുമാണ് ക്രീസിൽ.
ടോസ് നേടിയ ഓസീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. കാര്യമായ മാറ്റങ്ങളില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ ടെസ്റ്റ് പരമ്പരക്കൊപ്പം ഏകദിനത്തിലും ഓസീസിനെ കടന്ന് പരമ്പര സ്വന്തമാക്കാം. 16 ഓവർ പൂർത്തിയാക്കുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 92 റൺസുമായി ബാറ്റിങ് തുടരുകയാണ് ഓസീസ്. 17ാം ഓവറിൽ വിക്കറ്റ് കീപർ കെ.എൽ രാഹുലിന് പകരം ഇശാൻ കിഷൻ മൈതാനത്തെത്തി.
ടീം: ഇന്ത്യ- രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‍ലി, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്.
ആസ്ട്രേലിയ- ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലബൂഷെയ്ൻ, അലക്സ് കാരി, മാർകസ് സ്റ്റോയ്നിസ്, ആഷ്ടൺ ആഗർ, സീൻ ആബട്ട്, മിച്ചൽ സ്റ്റാർക്, ആദം സാമ്പ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.