ശ്രേയസ്സോടെ അയ്യർ മാത്രം; ഇന്ത്യയെ ചുരുട്ടിക്കൂട്ടി ഇംഗ്ലണ്ട്
text_fieldsഅഹ്മദാബാദ്: ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ടിന്‍റെ തീരുമാനം ഇന്ത്യൻ ബാറ്റ്സ്മാൻമാർ ശരിവെച്ചു. 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുക്കാനേ ഇന്ത്യക്കായുള്ളൂ. 48 പന്തിൽ 67 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയെ വൻ നാണക്കേടിൽ നിന്നും എടുത്തുയർത്തിയത്.
ഉപനായകൻ രോഹിത് ശർമക്ക് വിശ്രമം നൽകി ഇറങ്ങിയ ഇന്ത്യക്കായി ശിഖർ ധവാനും കെ.എൽ രാഹുലുമാണ് ഓപ്പൺ ചെയ്തത്. ഇന്ത്യൻ സ്കോർ രണ്ടിൽ നിൽക്കേ ജോഫ്ര ആർച്ചറിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി കെ.എൽ രാഹുൽ വേഗത്തിൽ മടങ്ങി. തൊട്ടുപിന്നാലെയെത്തിയ വിരാട് കോഹ്ലി റൺസൊന്നുമെടുക്കാതെ വേഗത്തിൽ കീഴടങ്ങി. സ്വതസിദ്ധമായ താളം കണ്ടെത്താൻ വിഷമിക്കുന്ന കോഹ്ലിയെ ഇംഗ്ലീഷ് സ്പിന്നർ ആദിൽ റഷീദ് ക്രിസ് ജോർദന്‍റെ കൈയ്യിലെത്തിക്കുകയായിരുന്നു. മാർക് വുഡിന്‍റെ പന്തിൽ കുറ്റിതെറിച്ച് ശിഖർധവാനും (4) മടങ്ങിയതോട ഇന്ത്യയുടെ നില പരിതാപകരമായി.
തുടർന്നെത്തിയ ഋഷഭ് പന്ത് സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. തുടർന്ന് ഹാർദിക് പാണ്ഡ്യയെ (21പന്തിൽ 19) കൂട്ടുപിടിച്ച് ശ്രേയസ് അയ്യർ ഇന്ത്യയെ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.