ഇന്ത്യയെ 'ബെസ്സി'ടിച്ചു; ഇംഗ്ലണ്ട് ഡ്രൈവിങ് സീറ്റിൽ
text_fieldsചെന്നൈ: ഇംഗ്ലണ്ടിന്‍റെ ഒന്നാമിങ്സിലെ റൺമല കയറാെനാരുങ്ങിയ ഇന്ത്യ മുടന്തി മുന്നേറുന്നു. 578 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ മൂന്നാംദിനം കളിനിർത്തുേമ്പാൾ 257 റൺസിന് ആറുവിക്കറ്റെന്ന നിലയിലാണ്. 68 പന്തിൽ നിന്നും 33 റൺസെടുത്ത വാഷിങ്ടൺ സുന്ദറും 54 പന്തിൽ 8 റൺസെടുത്ത രവിചന്ദ്രൻ അശ്വിനുമാണ് ക്രീസിലുള്ളത്.
സ്കോർബോർഡിൽ 19 റൺസായപ്പോഴേക്കും രോഹിത് ശർമയെ (6) നഷ്ടപ്പെട്ടുതുടങ്ങിയ ഇന്ത്യൻ ഇന്നിങ്സിനെ 91 റൺസെടുത്ത റിഷഭ് പന്തും 73 റൺസെടുത്ത ചേതേശ്വർ പുജാരയുമാണ് താങ്ങി നിർത്തിയത്. നന്നായിത്തുടങ്ങിയ ശുഭ്മാൻ ഗിൽ 29ഉം നായകൻ വിരാട് കോഹ്ലി 11ഉം ഉപനായകൻ അജിൻക്യ രഹാനെ ഒന്നും റൺസെടുത്ത് മടങ്ങി. 55 റൺസിന് നാലുവിക്കറ്റെടുത്ത ഡൊമിനിക് ബെസ്സും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജോഫ്ര ആർച്ചറുമാണ് ഇന്ത്യക്ക് കുരുക്കിട്ടത്.
143 പന്തിൽ 73 റൺസുമായി പുജാര പതിവ് രീതിയിൽ ക്രീസിലുറച്ചുനിന്നപ്പോൾ 88 പന്തിൽ 91 റൺസെടുത്ത പന്ത് ഒരിക്കൽ കൂടി കത്തിക്കയറി. അഞ്ചുസിക്സറുകളുമായി നിർഭയനായി ബാറ്റുവീശിയ പന്ത് അർഹിച്ച സെഞ്ച്വറിക്കരികെ ഒരിക്കൽ കൂടി വീഴുകയായിരുന്നു.
നാലാംദിനം കളമുണരുേമ്പാൾ ആസ്ട്രേലിയൻ പര്യടനത്തിലേതുപോലെ സുന്ദറും അശ്വിനുമടക്കമുള്ളവർ പരമാവധി ചെറുത്തുനിൽക്കുമെന്നായിരിക്കും ഇന്ത്യൻ പ്രതീക്ഷ. ഫോളോ ഓൺ ഒഴിവാക്കി മത്സരം സമനിലയിലെത്തിക്കാനാകും ഇന്ത്യൻ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.