പോരു മുറുക്കി ഇംഗ്ലണ്ട്; ഇന്ത്യ 337ന് പുറത്ത്
text_fields
ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിെൻറ ആദ്യ ഇന്നിങ്സിൽ അതിവേഗം മടങ്ങി ഇന്ത്യ. ഇംഗ്ലീഷ് ബാറ്റിങ് ഉയർത്തിയ 578 എന്ന കൂറ്റൻ സ്കോറിലേക്ക് ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 337 റൺസ് എടുക്കുന്നതിനിടെ എല്ലാവരും മടങ്ങി. ഇതോടെ, 241 റൺസിെൻറ ഒന്നാം ഇന്നിങ്സ് ലീഡ് പിടിച്ച സന്ദർശകർ ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാമായിരുന്നിട്ടും അതിവേഗം റൺമല തീർത്ത് സമ്മർദത്തിലാക്കാൻ രണ്ടാം ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചു.
ആറു വിക്കറ്റ് നഷ്ടത്തിൽ 257 റൺസ് എന്ന സ്കോറുമായി നാലാം ദിവസം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് 80 റൺസ് മാത്രമേ അധികമായി ചേർക്കാനായുള്ളൂ. ഏഴാം വിക്കറ്റിൽ ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ച സുന്ദർ- അശ്വിൻ സഖ്യം ഇന്നലെ 48 റൺസ് കൂടി ചേർത്തശേഷമാണ് ഇംഗ്ലീഷ് ബൗളിങ്ങിനു മുന്നിൽ ആദ്യ കീഴടങ്ങൽ നടത്തിയത്. 91 പന്തിൽ 31 റൺസുമായി തേരുതെളിച്ച അശ്വിൻ മൂന്ന് കൂറ്റൻ സിക്സറുകളും പായിച്ച് മടങ്ങി. കൂട്ടുകെട്ട് പൊളിച്ച് അശ്വിനെ കൂടാരം കയറ്റിയ സ്പിന്നർ ലീച്ച് പിന്നീട് ശഹബാസ് നദീമിനെയും മടക്കി. 85 റൺസെടുത്ത് പുറത്താകാതെ നിന്ന വാഷിങ്ടൺ സുന്ദർ പിടികൊടുക്കാതെ ഇന്ത്യയെ നയിച്ചെങ്കിലും കൂട്ടുകെട്ടുയർത്താൻ ആളില്ലാത്തത് തിരിച്ചടിയായി. 73 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ആതിഥേയ നിരയിലെ രണ്ടാം ടോപ് സ്കോറർ. ഇംഗ്ലണ്ടിനായി ഡോം ബെസ് 76 റൺസ് വിട്ടുനൽകി നാലു വിക്കറ്റ് വീഴ്ത്തി. ജാക് ലീച്ച്, ജൊഫ്ര ആർച്ചർ എന്നിവർ രണ്ടു വീതം വിക്കറ്റുകളും നേടി.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് പക്ഷേ, ആദ്യ പന്തിൽ വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. റോറി ബേൺസിന് ഫസ്റ്റ് സ്ലിപ്പിൽ അജിങ്ക്യ രഹാനെക്ക് ക്യാച്ച് നൽകിയാണ് ബേൺസ് മടങ്ങിയത്. ഡൊമിനിക് സിബ്ലിയും ഡാനിയൽ ലോറൻസും ചേർന്ന് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ഒടുവിൽ റിപ്പോർട്ട് ലഭിക്കുേമ്പാൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എടുത്തിട്ടുണ്ട്. അതിവേഗം റൺസ് എടുത്ത് ഇന്ത്യയെ സമ്മർദത്തിലാക്കുകയാണ് ഇംഗ്ലീഷ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.