സെഞ്ച്വറി കടന്ന് രാഹുൽ; 10,000 പിന്നിട്ട് കോഹ്ലി- ഇംഗ്ലീഷ് ലക്ഷ്യം 337 റൺസ്
text_fieldsമുംബൈ: വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ രണ്ടാം ഏകദിനത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് മികച്ച ടോട്ടൽ. കെ.എൽ രാഹുൽ ശതകം പൂർത്തിയാക്കിയ കളിയിൽ ഏകദിനത്തിലെ സ്വപ്നനേട്ടമായ 10,000 റൺസ് കടന്ന് വിരാട് കോഹ്ലിയും (66 റൺസ്) അതിവേഗ 77 റൺസുമായി ഋഷഭ് പന്തും ഇന്ത്യൻ പടയോട്ടത്തിന് അഗ്നി പകർന്നു. സ്കോർ 50 ഓവറിൽ ആറു വിക്കറ്റിന് 336 റൺസ്.
രോഹിത് ശർമക്കൊപ്പം ഓപണിങ് ജോഡിയായി ഇറങ്ങിയ ശിഖർ ധവാൻ നാലു റൺസ് മാത്രമെടുത്തു മടങ്ങിയെങ്കിലും പിറകെ ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനവുമായി കാഴ്ചയുടെ വിരുന്നൊരുക്കി. 25 പന്തിൽ 25 റൺസുമായി രോഹിത് മികച്ച തുടക്കമിട്ടപ്പോൾ മൂന്നാമനായി ഇറങ്ങിയ വിരാട് കോഹ്ലി 79 പന്തിൽ 66 റൺസ് നേടി. ഏകദിനത്തിൽ 10,000 റൺസ് എന്ന ചരിത്രവും സ്വന്തമാക്കിയാണ് കോഹ്ലി മടങ്ങിയത്. മൂന്നാമനായി ഇറങ്ങി റൺ സമ്പാദ്യം അഞ്ചക്കം കടക്കുന്ന താര ബഹുമതി റിക്കി പോണ്ടിങ് മാത്രമാണ് മുമ്പ് സ്വന്തമാക്കിയിരുന്നത്. പോണ്ടിങ് 330 കളികളിൽ നേടിയത് 12,662 റൺസ്. കോഹ്ലിയാകട്ടെ, 190ാം ഇന്നിങ്സിൽ 10,000 കടന്നുവെന്ന നേട്ടവുമുണ്ട്. കെ.എൽ രാഹുലും കോഹ്ലിയും ചേർന്ന് നടത്തിയ പോരാട്ടമാണ് ഇന്ത്യൻ ബാറ്റിങ്ങിന് രാജകീയ കുതിപ്പ് പകർന്നത്. അതിവേഗ അർധ സെഞ്ച്വറിയുമായി മധ്യനിരയിൽ കരുത്തുകാട്ടിയ ഋഷഭ് പന്ത് 40 പന്ത് മാത്രം നേരിട്ട് നേടിയത് 77 റൺസ്. ഏറ്റവുമൊടുവിൽ ഒന്നിച്ച പാണ്ഡ്യ സഹോദരന്മാർ അതിവേഗം റൺ വാരിക്കൂട്ടി ഇന്ത്യൻ ടോട്ടൽ കഴിഞ്ഞ ഏകദിനത്തിനും മേലെയെത്തിച്ചു. ഹാർദിക് 16 പന്തിൽ 35 റൺസ് എടുത്തപ്പോൾ ക്രുനാൽ ഒമ്പത് പന്തിൽ 12 റൺസുമെടുത്തു. ആദ്യ പന്തിൽ സിക്സ് പറത്തി തുടക്കമിട്ട ഹാർദിക് പിന്നെയും
രണ്ടു വിക്കറ്റുകൾ വീതമെടുത്ത് റീസ് ടോപ്ലി, ടോം കറൻ എന്നിവരും ഓരോ വിക്കറ്റുമായി സാം കറൻ, ആദിൽ റശീദ് എന്നിവരും ഇംഗ്ലീഷ് ബൗളിങ്ങിൽ മികവു കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.