റെക്കോഡിട്ട് ഇന്ത്യ; ഏകദിന ക്രിക്കറ്റിലെ ഏറ്റവും വലിയ ജയം
text_fieldsതിരുവനന്തപുരം: ശ്രീലങ്കക്കെതിരെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ കുറിച്ച 317 റൺസ് വിജയം റൺനിരക്കിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവുമുയർന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 390 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 22 ഓവറിൽ 73 റൺസെടുക്കാൻ മാത്രമേ ലങ്കക്കായുള്ളൂ. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് ഇന്ത്യ സ്വന്തമാക്കി.
അയർലൻഡിനെതിരെ 2008ൽ ന്യൂസിലാൻഡ് നേടിയ 290 റൺസ് വിജയമായിരുന്നു ഏകദിന ചരിത്രത്തിലെ ഇതുവരെയുണ്ടായിരുന്ന ഏറ്റവും വലിയ ജയം. ന്യൂസിലാൻഡ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 402 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിൽ അയർലൻഡിന് 112 റൺസ് മാത്രമേ എടുക്കാനായുള്ളൂ. 290 റൺസിന്‍റെ ഈ ജയമാണ് ഇന്ത്യ ഇന്ന് മറികടന്നത്.
2015ൽ അഫ്ഗാനിസ്താനെതിരെ ആസ്ട്രേലിയ നേടിയ 275 റൺസ് ജയമാണ് ഏറ്റവുമുയർന്ന അടുത്ത ജയം. ആസ്ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തിൽ 417 എടുത്തപ്പോൾ മറുപടിയായി 142 റൺസെടുക്കാനേ അഫ്ഗാനിസ്താന് കഴിഞ്ഞുള്ളൂ.
2010ൽ സിംബാബ്വേക്കെതിരെ ദക്ഷിണാഫ്രിക്ക നേടിയ 272 റൺസിന്‍റെ ജയമാണ് നാലാമത്തെ റെക്കോർഡ് ജയം. ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തപ്പോൾ സിംബാബ്വെ 127ന് ഓൾ ഔട്ടാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.