'സ്റ്റാറായി സ്റ്റാർക്ക്, പൊരുതി നിതീഷ് റെഡ്ഡി; ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 180ന് പുറത്ത്
text_fieldsഅഡ്ലെയ്ഡിലെ രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 180 റൺസിന് പുറത്ത്. 42 റൺസ് നേടിയ നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ.എൽ രാഹുൽ 37 റൺസും ശുഭ്മൻ ഗിൽ 31 റൺസും നേടി. ആസ്ട്രേലിയക്കായി മിച്ചൽ സ്റ്റാർക്ക് അഞ്ച് വിക്കറ്റ് ആറ് വിക്കറ്റ് സ്വന്തമാക്കി.
മത്സരത്തിന്‍റെ ആദ്യ പന്തിൽ തന്നെ യശ്വസ്വി ജയ്സ്വാളിനെ പറഞ്ഞയച്ചുകൊണ്ടായിരുന്നു ആസ്ട്രേലിയ മത്സരം ആരംഭിച്ചത്. പിന്നാലെയെത്തിയ ഗില്ലും രാഹുലും മികച്ച രീതിയിൽ ബാറ്റ് വീശി. രണ്ടാം വിക്കറ്റിൽ ഇരുവരും 69 റൺസിന്‍റെ കൂട്ടുക്കെട്ടുണ്ടാക്കി. രാഹുൽ മടങ്ങിയതിന് പിന്നാലെ ആസ്ട്രേലിയ ബൗളിങ്ങിൽ താളം കണ്ടെത്താൻ തുടങ്ങി. നാലാമനായെത്തിയ വിരാടിനെയും സ്റ്റാർക്ക് പറഞ്ഞയച്ചു.
ഒരു ഓവർ പിന്നിടുമ്പോഴേക്ക് ഗില്ലിനെ സ്കോട്ട് ബോളണ്ട് വിക്കറ്റിന് മുന്നിൽ കുരുക്കിയതോടെ ഇന്ത്യ പരുങലിലായി. ഉച്ചഭക്ഷണത്തിന് ശേഷം രോഹിത്തിനെ മൂന്ന് റൺസിന് ബോളണ്ട് തന്നെ മടക്കി. ഋഷഭ് പന്തും (21) തിളങ്ങാനാവാതെ സ്റ്റാർക്കിന് പാറ്റ് കമ്മിൻസിന് വിക്കറ്റ് നൽകി മടങ്ങി. ക്രീസിലെത്തിയ ഉടനെ ആക്രമിച്ച് കളിച്ച അശ്വിനെ (22 പന്തിൽ 22) സ്റ്റാർക്ക് വിക്കറ്റിന് മുന്നിൽ കുരുക്കി. ഹർഷിച് റാണ് പൂജ്യനായി മടങ്ങി.
വൈസ് ക്യാപ്റ്റൻ ബുംറയെ സാക്ഷിയാക്കി നിതീഷ് കുമാർ റെഡ്ഡി നടത്തിയ വെടിക്കെട്ടാണ് ഇന്ത്യയെ 180ൽ എത്തിച്ചത്. മൂന്ന് ഫോറും മൂന്ന് സിക്സറുമടക്കം 42 റൺസാണ് നിതീഷ് റെഡ്ഡി സ്വന്തമാക്കിയത്. ആസ്ട്രേലിയക്കായി ബോളണ്ട്, കമ്മിൻ എന്നിവർ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ വിജയിച്ച് പരമ്പരയിൽ ഇന്ത്യയാണ് മുന്നിട്ട് നിൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.