Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമഴ: ഇന്ത്യ-കാനഡ മത്സരം...

മഴ: ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു, ഇനി സൂപ്പർ എട്ടിലെ പോരാട്ടങ്ങൾ

text_fields
bookmark_border
ind vs can 9798
cancel

ലു​ഡേ​ർ​ഹി​ൽ (യു.​എ​സ്): ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ കാനഡക്കെതിരായ ഇ​ന്ത്യയുടെ മത്സരം മഴമൂലം ഉപേക്ഷിച്ചു. ഇതോടെ ഇരു ടീമും ഓരോ പോയിന്‍റ് വീതം പങ്കുവെച്ചു.


ഫ്ലോ​റി​ഡ​യി​ലെ ബ്രോ​വാ​ഡ് കൗ​ണ്ടി സ്റ്റേ​ഡി​യ​ത്തി​ൽ നടക്കേണ്ടിയിരുന്ന മത്സരം ഒരു പന്ത് പോലും എറിയാനാകാതെയാണ് ഉപേക്ഷിച്ചത്. തു​ട​ർ​ച്ച​യാ​യ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച് ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി​യി​രു​ന്നു. അവസാന ഗ്രൂപ് മത്സരം ഉപേക്ഷിച്ചെങ്കിലും ഇന്ത്യ ഏഴ് പോയിന്‍റോടെ ഗ്രൂപ്പ് എ ചാമ്പ്യന്മാരായി. രണ്ട് മത്സരം ജയിച്ച യു.എസ്.എയും സൂ​പ്പ​ർ എ​ട്ടി​ലെ​ത്തി. ഗ്രൂപ്പിലെ പാകിസ്താൻ, കാനഡ, അയർലൻഡ് ടീമുകൾ സൂ​പ്പ​ർ എ​ട്ടി​ലെ​ത്താതെ പുറത്തായി.


സൂ​പ്പ​ർ എ​ട്ട് മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ടീം ​ഇ​നി വെ​സ്റ്റി​ൻ​ഡീ​സി​ലേ​ക്ക് തിരിക്കും. ജൂൺ 20ന് അഫ്ഗാനിസ്താനുമായാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICC t20 World Cup 2024
News Summary - India and Canada share a point each in Florida as match ends without a ball bowled
Next Story