ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; ധ്രുവ് ജുറെൽ പുതുമുഖം
text_fieldsന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പുതുമുഖ താരമായി വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെൽ ടീമിലിടം നേടി. ഉത്തർപ്രദേശ് സ്വദേശിയായ ജുറെൽ ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് താരമാണ്.
മാനസിക സമ്മർദത്തെ തുടർന്ന് വിശ്രമം ആവശ്യപ്പെട്ട ഇഷാൻ കിഷനെ ഉൾപ്പെടുത്തിയില്ല. ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്ന സ്റ്റാർ ബൗളർ മുഹമ്മദ് ഷമിയില്ലാത്ത സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.
ജനുവരി 25നാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ആരംഭിക്കുന്നത്. ഹൈദരാബാദ്, വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി, ധരംശാല എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.
ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, കെ.എസ് ഭരത്, ധ്രുവ് ജുറെല്‍, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ, അക്സർ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ, ആവേശ് ഖാന്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.