ലാസ്റ്റ് ചാൻസ്; ഇന്ത്യ-ഓസീസ് മൂന്നാം വനിത ഏകദിനം ഇന്ന് ഉച്ചക്ക് 1.30 മുതൽ
text_fieldsമുംബൈ: ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര നഷ്ടമായ ഇന്ത്യൻ വനിതകൾക്ക് ഇന്ന് മാനംകാക്കൽ മത്സരം. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും കളിയിൽ ആതിഥേയർക്ക് ജയിച്ചേ തീരൂ. ഇംഗ്ലണ്ടിനും ആസ്ട്രേലിയക്കുമെതിരെ ടെസ്റ്റ് മത്സരങ്ങളിൽ ചരിത്രവിജയം സ്വന്തമാക്കിയ ഹർമൻപ്രീത് കൗറും സംഘവും പക്ഷേ ഓസീസിനെതിരെ ഇത്തരമൊരു തിരിച്ചടി പ്രതീക്ഷിച്ചുകാണില്ല. രണ്ടാം ഏകദിനത്തിൽ ജയത്തിനരികിലെത്തിയ ടീം മൂന്ന് റൺസിനാണ് തോറ്റത്.
ക്യാപ്റ്റൻ ഹർമന്റെ ഫോമാണ് ഇന്ത്യയുടെ അലട്ടുന്ന പ്രധാന പ്രശ്നം. മറ്റു ബാറ്റർമാരെല്ലാം നിർണായക സംഭാവനകൾ നൽകുമ്പോഴും നായിക അവസരത്തിനൊത്തുയരുന്നില്ല. ആസ്ട്രേലിയക്കെതിരെ സ്വന്തം മണ്ണിൽ തുടർച്ചയായ ഒമ്പത് മത്സരങ്ങളാണ് ഇന്ത്യ തോറ്റത്. വൈറ്റ് ബാൾ ക്രിക്കറ്റിലേക്ക് വരുമ്പോൾ കളി മറക്കുന്ന സാഹചര്യമാണിപ്പോഴും.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, ദീപ്തി ശർമ, യാസ്തിക ഭാട്യ, റിച്ച ഘോഷ്, അമൻജോത് കൗർ, ശ്രേയങ്ക പാട്ടീൽ, മന്നത്ത് കശ്യപ്, സെയ്ക ഇസ്ഹാഖ്, രേണുക സിങ് താക്കൂർ, ടിറ്റാസ് സാധു, പൂജ വസ്ത്രകാർ, സ്നേഹ് റാണ, ഹർലീൻ ഡിയോൾ.
ആസ്ട്രേലിയ: അലീസ ഹീലി (ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, ഹീതർ ഗ്രഹാം, ആഷ്ലി ഗാർഡ്നർ, കിം ഗാർട്ട്, ജെസ് ജോനാസെൻ, അലാന കിങ്, ഫോബ് ലിച്ച്ഫീൽഡ്, തഹ് ലിയ മക്ഗ്രാത്ത്, ബെത്ത് മൂണി, എല്ലിസ് പെറി, മേഗൻ ഷട്ട്, അന്നാബെൽ സതർലാൻഡ്, ജോർജിയ വെയർഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.