മിന്നുവിനെയും കൂട്ടി ‘കുട്ടിക്കളി’ക്ക്: ഇന്ത്യ-ആസ്ട്രേലിയ ഒന്നാം ട്വന്റി20 ഇന്ന്
text_fieldsമുംബൈ: ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളും അടിയറവെച്ച ഇന്ത്യ ആസ്ട്രേലിയക്കെതിരെ ട്വന്റി20ക്ക്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളി ഇന്ന് ഡി.വൈ. പാട്ടിൽ സ്റ്റേഡിയത്തിൽ നടക്കും. ഏക ടെസ്റ്റിൽ തകർപ്പൻ ജയം നേടിയ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ ഏകദിനത്തിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയിരുന്നു.
ഓസീസിനെതിരെ സ്വന്തം മണ്ണിൽപ്പോലും തുടർ തോൽവികളെന്ന ചരിത്രം തിരുത്താൻ ഹർമൻപ്രീത് കൗറിനും സംഘത്തിനുമായില്ല. കുട്ടിക്രിക്കറ്റിലും കംഗാരു നാട്ടിലെ വനിതകളുമായി അത്ര നല്ല റെക്കോഡല്ല ഇന്ത്യക്ക്. 31 മത്സരങ്ങളിൽ ജയിച്ചത് ആറെണ്ണത്തിൽ മാത്രം.
മലയാളി ഓൾ റൗണ്ടർ മിന്നുമണി ടീമിലുണ്ട്. ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിൽ മിന്നുവിന് ആദ്യ ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല. ടീമിലെ ബഹുഭൂരിഭാഗം പേരും കഴിഞ്ഞ ദിവസം സമാപിച്ച ഏകദിന പരമ്പരയിൽ കളിച്ചവരാണ്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വിസി), ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, ദീപ്തി ശർമ, യാസ്തിക ഭാട്യ, റിച്ച ഘോഷ്, അമൻജ്യോത് കൗർ, ശ്രേയങ്ക പാട്ടീൽ, മന്നത്ത് കശ്യപ്, സൈക ഇസ്ഹാഖ്, രേണുക സിങ് താക്കൂർ, ടിറ്റാസ് സാധു, പൂജ വസ്ത്രകാർ, കനിക അഹൂജ, മിന്നു മണി.
ആസ്ട്രേലിയ: അലിസ ഹീലി (ക്യാപ്റ്റൻ), ഡാർസി ബ്രൗൺ, ഹീതർ ഗ്രഹാം, ആഷ്ലീ ഗാർഡ്നർ, കിം ഗാർത്ത്, ഗ്രേസ് ഹാരിസ്, ജെസ് ജോനാസെൻ, അലാന കിങ്, ഫോബ് ലിച്ച്ഫീൽഡ്, തഹ് ലിയ മക്ഗ്രാത്ത്, ബെത്ത് മൂണി, എല്ലിസ് പെറി, മേഗൻ ഷട്ട്, അന്നബെൽ സതർലാൻഡ്, ജോർജിയ വെയർഹാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.