ഇന്ത്യ-ആസ്ട്രേലിയ ഡേ-നൈറ്റ് ടെസ്റ്റ് ഇന്ന്
text_fieldsഗോൾഡ്കോസ്റ്റ്: 15 വർഷത്തെ നീണ്ട ഇടവേളക്കുശേഷം ഇന്ത്യൻ വനിതകൾ ആസ്ട്രേലിയക്കെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റുമുട്ടും. വ്യാഴാഴ്ച ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ ഇന്ത്യൻ വനിതകൾ ചരിത്രത്തിലെ ആദ്യ ഡേ - നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിനാണ് ഇറങ്ങുന്നത്. പിങ്ക് പന്തിൽ നടക്കുന്ന മത്സരം ഇന്ത്യ ഓസീസ് ടീമുകൾക്ക് ആദ്യാനുഭവമാണ്. പരമ്പരയിൽ ഒരൊറ്റ ടെസ്റ്റ് മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളു. ഓസീസ് മണ്ണിൽ നടന്ന ഏകദിന പരമ്പരയിൽ കാഴ്ചവെച്ച മെച്ചപ്പെട്ട പ്രകടനത്തിെൻറ ആത്മവിശ്വാസത്തിലാണ് മിഥാലി രാജിെൻറ നേതൃത്വത്തിൽ ഇന്ത്യൻ വനിതകൾ ഏക ടെസ്റ്റിനിറങ്ങുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ വേണ്ടത്ര പരിശീലനത്തിന് അവസരം കിട്ടിയില്ലെന്ന സങ്കടമാണ് ഇന്ത്യൻ ടീം പങ്കുവെക്കുന്നത്. മെട്രിക്കൻ സ്റ്റേഡിയത്തിലെ സാഹചര്യത്തിൽ പിങ്ക് ബോളിലെ ആദ്യാനുഭവം എങ്ങനെയായിരിക്കുമെന്ന് കടുത്ത ആശങ്കയിലാണ് മിഥാലിയും സംഘവും ഇറങ്ങുന്നത്.
2006ലെ പര്യടനത്തിലാണ് ഇന്ത്യൻ വനിതകൾ അവസാനമായി ഓസീസിനെതിരെ ടെസ്റ്റ് കളിച്ചത്. അന്ന് ടീമിലുണ്ടായിരുന്നവരിൽ മിഥാലിയും ജൂലാൻ ഗോസ്വാമിയും മാത്രമാണ് ഇപ്പോൾ ടീമിലുള്ളത്. രാപ്പകൽ ടെസ്റ്റ് മത്സരത്തിൽ സാഹചര്യങ്ങൾ വ്യത്യസ്തമായിരിക്കുമെന്നും കടുത്ത സാഹചര്യങ്ങളായിരിക്കും നേരിടേണ്ടിവരുകയെന്നും 1976ൽ ഇന്ത്യൻ വനിതകളുടെ ആദ്യ ടെസ്റ്റ് ജയത്തിൽ നായികയും ബി.സി.സി.ഐ ഉന്നതാധികാര സമിതി അംഗവുമായ ശാന്ത രംഗസ്വാമി അഭിപ്രായപ്പെട്ടു. വനിത ടെസ്റ്റ് ക്രിക്കറ്റ് ഗൗരവമായി കാണുന്നുവെങ്കിൽ ബി.സി.സി.ഐ കൂടുതൽ പ്രാദേശിക ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെടുത്തണമെന്ന് ക്യാപ്റ്റൻ മിഥാലി രാജും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യൻ ടീം: മിഥാലി രാജ് (ക്യാപ്റ്റൻ), ഹർമൻപ്രീത് കൗർ, സ്മൃതി മന്ദാന, ഷെഫാലി വർമ, പൂനം റൗത്, ജെമീമ റൊഡ്രിഗസ്, ദീപ്തി ശർമ, സ്നേഹ് റാണ, യസ്തിക ഭാട്ടിയ, താനിയ ഭാട്ടിയ (വിക്കറ്റ് കീപ്പർ), ശിഖ പാണ്ഡേ, ജൂലാൻ ഗോസ്വാമി, മേഘ്ന സിങ്, പൂജ വസ്ത്രകാർ, രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്, റിച്ച ഘോഷ്, ഏക്താ ബിഷ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.