Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാണംകെട്ട്​ ഇന്ത്യ;...

നാണംകെട്ട്​ ഇന്ത്യ; ആസ്​ട്രേലിയക്ക്​ എട്ട്​ വിക്കറ്റ്​ ജയം

text_fields
bookmark_border
നാണംകെട്ട്​ ഇന്ത്യ; ആസ്​ട്രേലിയക്ക്​ എട്ട്​ വിക്കറ്റ്​ ജയം
cancel

അഡ്​ലെയ്​ഡ്​: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ്​ ടെസ്റ്റിൽ ആസ്​ട്രേലിയക്ക്​ എട്ട്​ വിക്കറ്റ്​ ജയം. 21 ഓവറിൽ രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിൽ ആസ്​ട്രേലിയ ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന ജോ ബേൺസ്​ ഓസീസ്​ ജയം എളുപ്പമാക്കി.

രണ്ടാം ഇന്നിങ്​സിൽ ഒമ്പതിന്​ 36 റൺസ്​ എന്നനിലയിൽ ഇന്ത്യ ബാറ്റിങ്​ അവസാനിപ്പിച്ചിരുന്നു. ടെസ്റ്റ്​ ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്​കോറാണ്​ അഡ്​ലെയ്​ഡിൽ പിറന്നത്.പൃഥ്വി ഷാ(4), മായങ്ക്​ അഗർവാൾ(9), ജസ്​പ്രീത്​ ബുംറ(2), ചേതേശ്വർ പൂജാര(0), വിരാട്​ കോഹ്​ലി(4), അജിൻക്യ രഹാനെ(0), ഹനുമാൻ വിഹാരി(8), വൃദ്ധിമാൻ സാഹ(4), രവീചന്ദ്രൻ അശ്വിൻ(0) എന്നിങ്ങനെയാണ്​ ഇന്ത്യൻ ബാറ്റ്​സ്​മാൻമാരുടെ ​സ്​കോർ. നാല്​ റൺസെടുത്ത ഉമേഷ്​ യാദവ്​ പുറത്താകാതെ നിന്നു. ഷമി മൽസരത്തിനിടെ പരിക്കേറ്റ്​ പുറത്തായതും ഇന്ത്യക്ക്​ തിരിച്ചടിയായി.

മത്സരത്തിന്‍റെ ആദ്യ ഇന്നിങ്​സിൽ ഇന്ത്യ 244 റൺസിന്​ പുറത്തായിരുന്നു. എന്നാൽ, ഒന്നാം ഇന്നിങ്​സിൽ ഒാസീസിനെ 191 റൺസിന്​ പുറത്താക്കി ഇന്ത്യ ലീഡ്​ നേടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India-AustraliaTest Match
Next Story