Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
shardul thakur and sam curran
cancel
Homechevron_rightSportschevron_rightCricketchevron_rightസാം കറന്‍റെ പോരാട്ടം...

സാം കറന്‍റെ പോരാട്ടം വിഫലം; ത്രില്ലർ പോരിൽ ഇന്ത്യക്ക്​​ ഏഴ്​ റൺസ്​ ജയം, പരമ്പര

text_fields
bookmark_border

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ റ​ൺ​മ​ല​ക്ക്​ മു​ന്നി​ൽ പ​ത​റാ​തെ പൊ​രു​തി​യി​ട്ടും അ​വ​സാ​ന ലാ​പ്പി​ൽ ഇം​ഗ്ല​ണ്ട്​ കി​ത​ച്ചു​വീ​ണു. ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​രം ഏ​ഴ്​ റ​ൺ​സി​ന്​ ജ​യി​ച്ച ഇ​ന്ത്യ പ​ര​മ്പ​ര 2-1ന്​ ​സ്വ​ന്ത​മാ​ക്കി. ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ടെ​സ്​​റ്റി​നും ട്വ​ൻ​റി20​ക്കും പി​ന്നാ​ലെ, ഏ​ക​ദി​ന​വും അ​ടി​യ​റ​വു​വെ​ച്ച്​ ഇം​ഗ്ലീ​ഷു​കാ​ർ​ക്ക്​ നാ​ണം​കെ​ട്ട മ​ട​ക്കം.

ടോ​സ്​ ന​ഷ്​​ട​പ്പെ​ട്ട്​ ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​ന്ത്യ ഇ​ക്കു​റി​യും സ്​​കോ​ർ മോ​ശ​മാ​ക്കി​യി​ല്ല. മു​ൻ​നി​ര​യു​ടെ വെ​ടി​ക്കെ​ട്ട്​ മി​ക​വി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​ത്​ 329 റ​ൺ​സ്. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​‍െൻറ മു​ൻ​നി​ര പ​ത​റി​യെ​ങ്കി​ലും വാ​ല​റ്റ​ത്തെ കൂ​ട്ടു​പി​ടി​ച്ച്​ സാം ​ക​റ​ൻ (83 പ​ന്തി​ൽ 95 നോ​ട്ടൗ​ട്ട്) ന​ട​ത്തി​യ ധീ​രോ​ദാ​ത്ത​മാ​യ ചെ​റു​ത്തു​നി​ൽ​പ്​ പ​ക്ഷേ, ല​ക്ഷ്യ​ത്തി​ന​രി​കി​ൽ അ​വ​സാ​നി​ച്ചു. ഒ​മ്പ​തു വി​ക്ക​റ്റ്​ ന​ഷ്​​ട​ത്തി​ൽ 322 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ.

ശി​ഖ​ർ ധ​വാ​ൻ (56 പ​ന്തി​ൽ 67), ഋ​ഷ​ഭ്​ പ​ന്ത്​ (62 പ​ന്തി​ൽ 78), ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ (44 പ​ന്തി​ൽ 64) എ​ന്നി​വ​രു​ടെ വെ​ടി​ക്കെ​ട്ട്​ മി​ക​വി​ലാ​ണ്​ ഇ​ന്ത്യ കൂ​റ്റ​ൻ ടോ​ട്ട​ൽ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. രോ​ഹി​ത്​ ശ​ർ​മ (37), വി​രാ​ട്​ കോ​ഹ്​​ലി (7), കെ.​എ​ൽ. രാ​ഹു​ൽ (7), ഷ​ർ​ദു​ൽ ഠാ​കു​ർ (30) എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു മ​റ്റു​ള്ള​വു​ടെ സം​ഭാ​വ​ന.

ആദ്യ വിക്കറ്റിൽ 37 റൺസെടുത്ത രോഹിത്​ ശർമയും ശിഖർ ധവാനും ​വിക്കറ്റ്​ നഷ്​ടപ്പെടാതെ സ്​കോർ 103 റൺസിലെത്തിച്ചിരുന്നു. എന്നാൽ, തുടർന്ന്​ ഇരുവരെയും മടക്കി ആദിൽ റഷീദ്​ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക്​ തിരികെയെത്തിച്ചു. ​തൊട്ടുപിന്നാലെയെത്തിയ വിരാട്​ കോഹ്​ലി മുഈൻ അലിയുടെ പന്തിൽ ക്ലീൻ ബൗൾഡായി മടങ്ങി. അധികം വൈകാതെ ഫോമിലേക്ക്​ തിരിച്ചെത്തിയ കെ.എൽ രാഹുലും മടങ്ങിയതോടെ ഇന്ത്യ തകരുമെന്ന്​ തോന്നിച്ചെങ്കിലും ഹാർദിക്​ പാണ്ഡ്യ, ഋഷഭ്​ പന്ത്​ സഖ്യം ഇന്ത്യയെ എടുത്തുയർത്തുകയായിരുന്നു.

അതിവേഗത്തിൽ സ്​കോർ ബോർഡ്​ ചലിപ്പിച്ച പാണ്ഡ്യയുടേയും പന്തിന്‍റെയും ബാറ്റിൽ നിന്നും അഞ്ച്​ വീതം ബൗണ്ടറികളും നാല്​ വീതം സിക്​സറുകളും പറന്നു. ക്രുനാൽ പാണ്ഡ്യ (25), ഷർദുൽ ഠാക്കൂർ (30) എന്നിവർ കുറിച്ച സ്​കോറുകളാണ്​ ഇന്ത്യയെ 300 കടത്തിയത്​. വാലറ്റക്കാരായ ഭുവനേശ്വർ കുമാർ (3), പ്രസിദ്​ കൃഷ്​ണ (0), ടി നടരാജൻ (0) എന്നിവർ അ​േമ്പ പരാജയമായത്​ ഇന്ത്യക്ക്​ വിനയായി. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ അ​ടി​ച്ചു​ക​ളി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ വാ​ല​റ്റം എ​ളു​പ്പം പു​റ​ത്താ​യ​തോ​ടെ ഇ​ന്ത്യ 48.2 ഓ​വ​റി​ൽ ഓ​ൾ​ഔ​ട്ടാ​യി. ഇംഗ്ലണ്ടിനായി മാർക്​ വുഡ്​ മൂന്നും ആദിൽ റഷീദ്​ രണ്ടുവിക്കറ്റും വീഴ്​ത്തി.

മ​റു​പ​ടി ബാ​റ്റി​ങ്ങി​ൽ ജാ​സ​ൺ റോ​യ്​ (14), ജോ​ണി ബെ​യ​ർ​സ്​​റ്റോ (1), ബെ​ൻ സ്​​റ്റോ​ക്​​സ്​ (35), ജോ​സ്​ ബ​ട്​​ല​ർ (15) എ​ന്നി​വ​രെ ഇം​ഗ്ല​ണ്ടി​ന്​ എ​ളു​പ്പം ന​ഷ്​​ട​മാ​യ​തോ​ടെ വ​ൻ മാ​ർ​ജി​നി​ലെ ജ​യ​മാ​ണ്​ ഇ​ന്ത്യ പ്ര​തീ​ക്ഷി​ച്ച​ത്. ഡേ​വി​ഡ്​ മ​ലാ​ൻ (50), ലി​യാം ലി​വി​ങ്​​സ്​​റ്റ​ൺ (36), ​മു​ഈ​ൻ അ​ലി (29), ആ​ദി​ൽ റാ​ഷി​ദ്​ (19) എ​ന്നി​വ​രും വേ​ഗം മ​ട​ങ്ങി.

എ​ട്ടി​ന്​ 257 എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്ന ടീ​മി​ന്​ ഒ​മ്പ​താം വി​ക്ക​റ്റി​ൽ മാ​ർ​ക്​ വു​ഡി​നൊ​പ്പം നി​ല​യു​റ​പ്പി​ച്ച സാം ​ക​റ​നാ​ണ്​ വി​ജ​യ പ്ര​തീ​ക്ഷ ന​ൽ​കി​യ​ത്. ഇ​ന്ത്യ​ൻ ഫീ​ൽ​ഡ​ർ​മാ​രു​ടെ ചോ​ർ​ന്ന കൈ​ക​ൾ ക​റ​ന്​ പ​ല​ത​വ​ണ ലൈ​ഫ്​ ന​ൽ​കി. 317ലാ​ണ്​ മാ​ർ​ക്​ വു​ഡി​നെ ഇം​ഗ്ല​ണ്ടി​ന്​ ന​ഷ്​​ട​മാ​യ​ത്. ഇ​ന്ത്യ​ക്കാ​യി ഷ​ർ​ദു​ൽ ഠാ​കു​ർ നാ​ലും ഭു​വ​നേ​ശ്വ​ർ​കു​മാ​ർ മൂ​ന്നും വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. സാം കറനാണ്​ മാൻ ഓഫ്​ ദെ മാച്ച്​. ജോ​ണി ബെ​യ​ർ​സ്​​റ്റോ മാൻ ഓഫ്​ ദെ സീരീസ്​ പുരസ്​കാരം സ്വന്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india vs englandodi series
News Summary - india beat england
Next Story