Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യക്ക്​ ഇനിയും...

ഇന്ത്യക്ക്​ ഇനിയും സെമിയിലെത്താം; സാധ്യതകൾ ഇങ്ങനെ

text_fields
bookmark_border
kohli-SKY
cancel

ദുബൈ: ട്വന്‍റി20 ലോകകപ്പിൽ സ്​കോട്​ലൻഡിനെ തകർത്ത്​ തരിപ്പണമാക്കിയ ഇന്ത്യ സെമിപ്രതീക്ഷ നിലനിർത്തിയിരിക്കുകയാണ്​. സ്​കോട്​ലൻഡ്​ ഉയർത്തിയ 86 റൺസ്​ വിജയലക്ഷ്യം 6.3 ഓവറിൽ മറികടന്ന ഇന്ത്യ നെറ്റ്​റൺറേറ്റിൽ ന്യൂസിലൻഡിനെയും അഫ്​ഗാനിസ്​താനെയും മറികടന്നു.


ഇങ്ങനെ ഒക്കെയാണെങ്കിലും സെമിബെർത്ത്​ സ്വന്തമാക്കാൻ അഫ്​ഗാനിസ്​താന്‍റെ ജയത്തിനായി ഇന്ത്യ പ്രാർഥിക്കേണ്ട അവസ്​ഥയാണ്​. അവസാന മത്സരത്തിൽ നമീബിയയെ തോൽപിക്കുകയും ന്യൂസിലൻഡ്​ അഫ്​ഗാനോട്​ പരാജയപ്പെടുകയും ​െചയ്​താൽ ഇന്ത്യക്ക്​ ഗ്രൂപ്പ്​ രണ്ടിൽ നിന്ന്​ സെമി യോഗ്യത നേടാം. പാകിസ്​താൻ നേ​രത്തെ തന്നെ സെമിബെർത്ത്​ ഉറപ്പിച്ചിരുന്നു.

ഗ്രൂപ്പ്​ രണ്ടിലെ കാര്യങ്ങൾ ഇങ്ങനെ

സൂപ്പർ 12 ഗ്രൂപ്പ്​ 2ൽ നാല്​ മത്സരത്തിൽ എട്ട്​ പോയിന്‍റ്​ നേടി പാകിസ്​താൻ സെമിയിൽ എത്തിയിട്ടുണ്ട്​. നിലവിൽ നാല്​ മത്സരങ്ങളിൽ നിന്ന്​ മൂന്ന്​ ജയമടക്കം ആറ്​പോയിന്‍റും 1.277 നെറ്റ്​റൺറേറ്റുമായി ന്യൂസിലൻഡാണ്​ ഗ്രൂപ്പിൽ രണ്ടാമത്​. നാല്​ പോയിന്‍റുമായി ഇന്ത്യ മൂന്നാമതാണ്​. അതേസമയം, റൺറേറ്റിൽ ഇന്ത്യ (+1.619) ന്യൂസിലാൻഡിനേക്കാളും (+1.277) അഫ്​ഗാനിസ്​താനേക്കാളും (+1.481) മുന്നിലാണ്​. ഇന്ത്യക്കും അഫ്​ഗാനും നാലുപോയിന്‍റ്​ വീതമാണെങ്കിലും നെറ്റ്​റൺറേറ്റിന്‍റെ ബലത്തിൽ ഇന്ത്യയിപ്പോൾ മൂന്നാമതാണ്​.


ന്യൂസിലൻഡിനെതിരെ മികച്ച മാർജിനിൽ വിജയിക്കാനായാൽ​ നെറ്റ്​റൺറേറ്റിൽ ഇന്ത്യ​െയ പിന്നിലാക്കി അഫ്​ഗാന്​ സെമിയിലെത്താം. നേരെ മറിച്ച്​ കിവീസ്​ വിജയിക്കുകയാണെങ്കിൽ എട്ടുപോയിന്‍റുമായി അവർ എളുപ്പത്തിൽ സെമിയിലെത്തും. നിലവിലെ സാഹചര്യത്തിൽ ഇന്ത്യക്കും അഫ്​ഗാനും പരമാവധി ആറുപോയിന്‍റ്​ മാത്രമാണ്​ നേടാനാകുക.

ഞായറാഴ്ച അബൂദബിയിലാണ്​ ന്യൂസിലൻഡ്​-അഫ്​ഗാൻ പോരാട്ടം. തിങ്കളാഴ്ച വൈകീട്ടാണ്​ നബീബിയക്കെതിരായ ഇന്ത്യയുടെ അവസാന സൂപ്പർ 12 മത്സരം.

ഈ കളിമികവ്​ രണ്ടു​ കളി മുമ്പ്​ പുറത്തെടുക്കാനായിരുന്നെങ്കിൽ!

ആദ്യ രണ്ട്​ മത്സരങ്ങളിൽ പാകിസ്​താനോട്​ 10 വിക്കറ്റിനും ന്യൂസിലൻഡിനോട്​ എട്ടുവിക്കറ്റിനും തോറ്റതാണ്​ ഇന്ത്യക്ക്​ വിനയായത്​. നിരാശപ്പെടുത്തുന്ന തോൽവികൾക്കൊടുവിൽ അഫ്​ഗാൻ കരുത്തിനെ 66 റൺസിന്​ വീഴ്​ത്തിയവർ സ്​കോട്​ലൻഡിനെതിരെയും അതേവീര്യത്തോടെ കളി നയിച്ചു.

ആദ്യം ബൗളർമാരും പിന്നീട്​ രാഹുൽ-രോഹിത്​ സഖ്യവും മൈതാനം നിറഞ്ഞപ്പോൾ എതിരാളികൾ ചിത്രത്തിലില്ലാത്തപോലെയായി ഇന്നലെയും. ബാറ്റിങ്​ തുടങ്ങിയ സ്​കോട്​ലൻഡ്​ ബുംറ എറിഞ്ഞ ആദ്യം ഓവറിൽ എട്ടു റൺസുമായി വിറപ്പിച്ചെങ്കിലും അതിവേഗം കീഴടങ്ങൽ പ്രഖ്യാപിച്ചു. ബുംറ തന്നെയെറിഞ്ഞ മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ്​ വീണു. റൺ വിട്ടുനൽകുന്നതിൽ പിശുക്കിയ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ സ്​കോട്​ലൻഡ്​ ഇന്നിങ്​സ്​ ഒച്ചിഴയും വേഗത്തിലായി. 10 ഓവർ പൂർത്തിയായിട്ടും അർധ സെഞ്ച്വറി കടത്താനാകാതെ വിഷമിച്ച ടീമിന്​ അപ്പോഴേക്ക്​ നഷ്​ടമായത്​ നാലു വിലപ്പെട്ട വിക്കറ്റുകൾ.


അതോടെ, പ്രതിരോധത്തിലായ സ്​കോട്​ലൻഡ്​ ബാറ്റർമാർ കരുതൽ കൂട്ടിയ​പ്പോൾ റൺ ഒഴുകിയില്ലെന്നു മാത്രമല്ല, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുംവീണു. ഇന്നിങ്​സ്​ 18 ഓവറിലെത്തു​േമ്പാൾ സ്​കോട്​ലൻഡ്​ 85 റൺസുമായി മടക്കം പൂർത്തിയാക്കിയിരുന്നു. 3.4 ഓവർ എറിഞ്ഞ്​ 10 റൺസ്​ മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റെടുത്ത ബുംറ ആയിരുന്നു സ്​കോട്​ലൻഡി​െൻറ അന്തകൻ. എറിഞ്ഞ ആദ്യ ഓവറിൽ റൺ വിട്ടുനൽകുന്നതിൽ ധാരാളിത്തം കാട്ടിയ മുഹമ്മദ്​ ​ഷമി പിന്നീട്​ മൂന്നു വിക്കറ്റുകളുമായി കടം വീട്ടി. രവീന്ദ്ര ജദേജയും മൂന്നുവിക്കറ്റുകൾ വീഴ്​ത്തിയപ്പോൾ അവശേഷിച്ചയാളെ അശ്വിനും മടക്കി.

ലളിതമായ ടോട്ടൽ മുന്നിൽനിർത്തി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു വേണ്ടി കെ.എൽ. രാഹുലും രോഹിത്​ ശർമയും നടത്തിയത്​ അത്യാവേശകരമായ ​വെടിക്കെട്ട്​. 18 പന്ത്​ മാത്രം നേരിട്ട്​ അർധ സെഞ്ച്വറിയുമായി​ റെക്കോഡിട്ട താരം അടുത്ത പന്തിൽ ഉയർത്തിയടിച്ച്​ ക്യാച് നൽകി മടങ്ങി. മൂന്നു സിക്​സും ആറു ഫോറുമടങ്ങിയതായിരുന്നു രാഹുൽ പൂരം. ​

അതേ മികവോടെ മറുവശത്ത്​ തിളങ്ങിയ രോഹിത്​ 16 പന്തിൽ 30 റൺസുമായി ടീമി​െൻറ വിജയമുറപ്പിച്ചു. വീലി​െൻറ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങിയാണ്​ രോഹിത്​ കൂടാരം കയറിയത്​. വിജയ പ്രഖ്യാപനം മാത്രമായിരുന്നു രാഹുലി​െൻറ പിൻഗാമിയായി മൈതാനത്തെത്തിയ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ നിയോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandindian cricketT20 World Cup 2021Afghanistan
News Summary - India can qualify for T20 World Cup 2021 semi-final How things stand in Group 2
Next Story