ന്യൂസിലൻഡിന്‍റെ പകുതി വിക്കറ്റുകളും വീഴ്ത്തി; പരമ്പര വിജയത്തിലേക്കടുത്ത് ഇന്ത്യ
text_fieldsമുംബൈ: ന്യൂസിലൻഡിനെതിരെ ഇന്ത്യ പരമ്പര വിജയത്തിനിരികിൽ. ആദ്യ ടെസ്റ്റ് സമനിലയിലായതോടെ നിർണായകമായ അവസാന കളിയിൽ ഇന്ത്യ വ്യക്തമായ മുൻതൂക്കം നേടി.
രണ്ടാം ഇന്നിങ്സിൽ കിവീസിനുമുന്നിൽ 540 റൺസിെൻറ പടുകൂറ്റൻ വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ 140 റൺസിനിടെ എതിരാളികളുടെ പകുതി വിക്കറ്റുകളും വീഴ്ത്തി. രണ്ടു ദിവസവും അഞ്ചു വിക്കറ്റും ശേഷിക്കെ ന്യൂസിലൻഡിന് ജയിക്കാൻ 400 റൺസ് കൂടി വേണം.
ഹെൻറി നികോൾസും (36) രചിൻ രവീന്ദ്രയുമാണ് (2) ക്രീസിൽ. ഡാരിൽ മിച്ചൽ 60 റൺസെടുത്തു. ക്യാപ്റ്റൻ ടോം ലതാം (6), വിൽ യങ് (20), റോസ് ടെയ്ലർ (6), ടോം ബ്ലൻഡൽ (0) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ.
ഇന്ത്യക്കായി 17 റൺസിന് മൂന്നു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിനാണ് തിളങ്ങിയത്. അക്സർ പട്ടേൽ ഒരു വിക്കറ്റെടുത്തു.
നേരത്തേ വിക്കറ്റ് നഷ്ടമില്ലാതെ 69 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഏഴിന് 276 എന്ന നിലയിലാണ് രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്തത്. മായങ്ക് അഗർവാൾ 62 റൺസടിച്ചപ്പോൾ ചേതേശ്വർ പുജാരയും ശുഭ്മൻ ഗില്ലും 47 റൺസ് വീതവും ക്യാപ്റ്റൻ വിരാട് കോഹ്ലി 36 റൺസുമെടുത്തു.
ശ്രേയസ് അയ്യർ 14ഉം വൃദ്ധിമാൻ സാഹ 13ഉം റൺസെടുത്തു. അവസാനഘട്ടത്തിൽ 26 പന്തിൽ 41 റൺസടിച്ച അക്സർ പട്ടേലാണ് ഡിക്ലറേഷൻ വേഗത്തിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.