ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് തകർച്ച; അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 167
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിെൻറ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് തകർച്ച. തുടക്കം വൻ തകർച്ച നേരിട്ട ഇന്ത്യയെ പുജാരെ, രഹാനെ സഖ്യം കൈപിടിച്ചുയർത്തിയിരുന്നെങ്കിലും ഇരുവരും പുറത്തായതോടെ ടീം വീണ്ടും പ്രതിരോധത്തിലായി.ഒടുവിൽ വിവരം ലഭിക്കുേമ്പാൾ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 167 എന്ന നിലയിലാണ്.
രണ്ട് റൺസുമായി ഋഷഭ് പന്തും രവീന്ദ്ര ജദേജയുമാണ് (0) ക്രീസിൽ. ഇന്ത്യക്ക് ഇതോടെ 140 റൺസിെൻറ ലീഡായി. മൂന്നു മുൻനിര താരങ്ങൾ പെട്ടെന്ന് മടങ്ങി തകർച്ച മണത്ത ഘട്ടത്തിലാണ് ഇംഗ്ലീഷ് ബൗളുകളെ ക്ഷമകൊണ്ട് നേരിട്ട് രാഹാനെയും (61) പുജാരയും (45) പ്രതിരോധ കോട്ട തീർത്തത്.
ജോ റൂട്ടിെൻറ സെഞ്ച്വറിക്കരുത്തിൽ തകർച്ചയിൽനിന്ന് തിരിച്ചുവന്ന് 27 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ രണ്ടാം ഇന്നിങ്സിന് പറഞ്ഞയക്കുേമ്പാൾ ആവേശത്തിലായിരുന്നു. ക്യാപ്റ്റൻ പകർന്നുനൽകിയ ആത്മവിശ്വാസത്തിൽ ബൗളെടുത്ത മാർക്ക് വുഡ് ലോകേഷ് രാഹുൽ (5), രോഹിത് ശർമ (21) എന്നിവരെ പുറത്താക്കി ഇന്ത്യക്ക് പ്രഹരമേൽപിക്കുകയും ചെയ്തു. പിന്നാലെ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ (20) സാം കറനും പുറത്താക്കി.
23.1 ഓവറിൽ 55 റൺസ് മാത്രമുണ്ടായിരുന്ന ഇന്ത്യ തകർച്ച മണത്തപ്പോഴാണ് പുജാര-രാഹാനെ സഖ്യം രക്ഷക്കെത്തുന്നത്. ഒരു റണ്ണെടുക്കാൻ 35 പന്തുകൾ നേരിട്ട പുജാര തുടക്കംതന്നെ നയം വ്യക്തമാക്കിയിരുന്നു. 297 പന്തുകൾ നേരിട്ട ഇരുവരും ഇന്ത്യക്ക് 100 റൺസ് സമ്മാനിച്ചു. അതിൽ 206 പന്തുകൾ നേരിട്ടത് പുജാരതന്നെ. എതിരാളികളെ മനംമടുപ്പിച്ച ഇന്നിങ്സിനൊടുവിൽ 45 റൺസുമായി പുജാര മടങ്ങി. മാർക്ക് വുഡാണ് ഇന്ത്യൻ വൻമതിലിനെ പുറത്താക്കിയത്. പിന്നാലെ 146 പന്തിൽ 61 റൺസെടുത്ത രഹാനെയെ മുഈൻ അലിയും മടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.