ഇന്ത്യ x ഇംഗ്ലണ്ട് രണ്ടാം ഏകദിനം ഇന്ന്
text_fieldsപുണെ: ടെസ്റ്റിനും ട്വൻറി20ക്കും പിന്നാലെ, ഏകദിനത്തിലും പരമ്പര വിജയ പ്രതീക്ഷയോടെ ഇന്ത്യ ഇന്ന് ഇംഗ്ലണ്ടിനെതിരെ. ശിഖർ ധവാെൻറയും കെ.എൽ. രാഹുലിെൻറയും തിരിച്ചുവരവും, ക്രുണാൽ പാണ്ഡ്യയുടെ വെടിക്കെട്ട് അരങ്ങേറ്റവുംകൊണ്ട് ത്രില്ലടിപ്പിച്ച ഒന്നാം ഏകിദനത്തിെൻറ ആവേശത്തിലാണ് ടീം ഇന്ത്യ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ വെള്ളിയാഴ്ചയും ജയം ആവർത്തിച്ചാൽ വെല്ലുവിളികളില്ലാതെതന്നെ പരമ്പര സ്വന്തമാക്കാം.
ആദ്യ കളിയിൽ 317 റൺസെന്ന മികച്ച സ്കോർ പടുത്തുയർത്തിയാണ് വിജയത്തിന് അടിത്തറ പാകിയത്. ബൗളിങ്ങിൽ അരങ്ങേറ്റക്കാരൻ പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റുമായി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. രണ്ടാം അങ്കത്തിനിറങ്ങുേമ്പാൾ ക്യാപ്റ്റൻ വിരാടിന് മുന്നിൽ ഓപ്ഷനുകൾ നിരവധിയാണ്. തോളിന് വേദന അനുഭവപ്പെട്ട രോഹിത് ശർമ മുതൽ, തുടർച്ചയായി മത്സരങ്ങൾ കളിക്കുന്ന ഷർദുൽ വരെയുള്ളവരുടെ മാറ്റങ്ങൾക്ക് സാധ്യത ഏറെ.
രോഹിതിന് വിശ്രമം അനുവദിക്കുകയാണെങ്കിൽ ശുഭ്മാൻ ഗില്ലിന് അവസരം നൽകിയേക്കും. കഴിഞ്ഞ കളിയിൽ ഫീൽഡിങ്ങിനിടെ തോളിന് പരിക്കേറ്റ ശ്രേയസ്സ് അയ്യറെ മാറ്റി സൂര്യകുമാർ യാദവിന് അവസരം നൽകും. ബൗളിങ്ങിൽ അവസരം കാത്ത് ടി. നടരാജനും സിറാജും ബെഞ്ചിലുണ്ട്. മറുപക്ഷത്ത് ഇംഗ്ലീഷുകാർ കൺഫ്യൂഷനിലാണ്. ബാറ്റിങ്ങിൽ തുടക്കത്തിലെ മികവിനു ശേഷം ആർക്കും കാര്യമായി ഇന്നിങ്സ് പടുത്തുയർത്താൻ കഴിഞ്ഞില്ല. ബൗളിങ്ങിൽ മുഈൻ അലി, ആദിൽ റാഷിദ് സ്പിൻ സഖ്യത്തിനും ഭീഷണി ഉയർത്താൻ കഴിഞ്ഞില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.